14 December Friday

ജാതിചിന്തയെ തോൽപ്പിച്ച് പണ്ഡിറ്റ് കറുപ്പൻ

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018

ജാതി വിവേചനം കൊടുമ്പിരികൊണ്ട കാലത്ത് പണ്ഡിറ്റ് കറുപ്പൻ മഹാരാജാസിന്റെ മഹാനായ അധ്യാപകനായിരുന്നു. എന്നാൽ  അദ്ദേഹം താഴ‌്ന്ന ജാതിക്കാരനായിരുന്നത‌് പലരിലും അസ്വസ്ഥതയുണ്ടാക്കി. 

എന്നാൽ തൊട്ടുകൂടായ്മയുടെയും തീണ്ടികൂടായ്മയുടെയും  ആക്രമണങ്ങൾ പണ്ഡിറ്റ് കറുപ്പന്റെ  അറിവിന്റെയും പാണ്ഡിത്യത്തിന്റെയും മൂർച്ചയിൽ തോൽക്കുകയായിരുന്നു.

സവർണ പെൺകുട്ടികൾ മാത്രം പഠിക്കുന്ന കാസ്റ്റ് ഗേൾസ് ഹൈസ‌്കൂളിൽ പണ്ഡിറ്റ് കറുപ്പൻ സംസ‌്കൃത അധ്യാപകനായപ്പോൾ, അവർണന് കീഴിൽ പഠിക്കാൻ കുട്ടികളെ അയക്കില്ലെന്ന് ചില മാതാപിതാക്കൾ ശഠിച്ചു.

‘വിദ്യാർഥികളോ അധ്യാപകർ തന്നെയോ സ‌്കൂൾ ബഹിഷ‌്കരിക്കുന്നതിലും വിട്ടുപോകുന്നതിലും വിരോധമില്ല. എന്നാൽ  അധ്യാപകനായ കറുപ്പനെ പിൻവലിക്കുന്ന പ്രശ്നമില്ല’ എന്നായിരുന്നു രാജാവിന്റെ തിരുവെഴുത്ത്.

ഇത്തരം അനുഭവങ്ങളിലൂടെ കടന്നുവന്ന പണ്ഡിറ്റ് കറുപ്പന് മഹാരാജാസിലെ ദുരനുഭവങ്ങൾ മറി കടക്കാൻ അനായാസം കഴിഞ്ഞു.

മഹാരാജാസിൽ മലയാളം വകുപ്പിലെ അധ്യാപകനായിരുന്ന അദ്ദേഹത്തെ വകുപ്പ് തലവനാക്കിയപ്പോൾ ആ വകുപ്പിൽനിന്നു എതിർപ്പുകൾ ഉയർന്നു. എന്നാൽ എതിർപ്പുള്ളവർക്ക് പോകാം, ആ ക്ലാസ‌് കൂടി കറുപ്പൻ കൈകാര്യം ചെയ്യുമെന്നായിരുന്നു രാജശാസന. ജാതിചിന്തയെ അറിവുകൊണ്ട് തോൽപ്പിച്ച പണ്ഡിറ്റ് കറുപ്പൻ മഹാരാജാസിന്റെ ഓരോ തലമുറയ‌്ക്കും ജാതിചിന്തയ‌്ക്ക‌് അതീതമായ ഊർജം പകരുകയാണ്.


പ്രധാന വാർത്തകൾ
Top