17 November Saturday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Jan 7, 2018

സ്ട്രീറ്റ് ലൈറ്റിൽ മമ്മൂട്ടി

മമ്മൂട്ടിയുടെ ബഹുഭാഷാ ചിത്രം സ്ട്രീറ്റ് ലൈറ്റ് 26ന്

മമ്മൂട്ടി നായകനായ ബഹുഭാഷാ ചിത്രം സ്ട്രീറ്റ് ലൈറ്റ് 26ന് വേൾഡ് വൈഡ് പ്രദർശനത്തിനൊരുങ്ങുന്നു. മലയാളം, തമിഴ്, തെലുഗു ഭാഷകളിലായാണ് ചിത്രം എത്തുന്നത്. വെനീസിലെ വ്യാപാരി, കട്ടപ്പനയിലെ ഋത്വിക്‌റോഷൻ,

ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന സിനിമയിൽ ജയറാമും കോട്ടയം പ്രദീപും

ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന സിനിമയിൽ ജയറാമും കോട്ടയം പ്രദീപും

 ആർട്ടിസ്റ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, റോൾ മോഡൽസ്, വിശ്വരൂപം 2, ഉത്തമ വില്ലൻ, ഋതു, ഊഴം തുടങ്ങിയ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാംദത്തിന്റെ ആദ്യ സംവിധാന സംരംഭമാണ് സ്ട്രീറ്റ് ലൈറ്റ്. ഫവാസ് മുഹമ്മദിന്റേതാണ് തിരക്കഥ. ഗാനരചന: മനു മഞ്ജിത്. സംഗീതം: ആദർശ് എബ്രഹാം. ഷാംദത്തിന്റെ സഹോദരൻ സാദത്താണ്  ഛായാഗ്രാഹകൻ.  കൊച്ചി, പൊള്ളാച്ചി, കമ്പം, തേനി എന്നിവിടങ്ങളിലായി ഷൂട്ടിങ് പൂർത്തിയാക്കിയ സ്ട്രീറ്റ് ലൈറ്റിൽ ജെയിംസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ജോയ് മാത്യു,  ധർമജൻ, സൗബിൻ, ഹരീഷ് കണാരൻ, റോണി ഡേവിഡ്, ജൂഡ് ആന്റണി,   നീന കുറുപ്പ്, സെമ്മലർ, ലിജോ മോൾ, സീമാ ജി നായർ തുടങ്ങിയർ  മലയാളം പതിപ്പിൽ അണിനിരക്കുന്നു. പ്ലേഹൗസാണ് നിർമാണവും വിതരണവും.

ദൈവമേ കൈതൊഴാം കെ കുമാറാകണം

ജയറാം, അനുശ്രീ എന്നിവരെ കഥാപാത്രങ്ങളാക്കി നടൻ സലീംകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ദൈവമേ കൈതൊഴാം കെ കുമാറാകണം' 12ന് തിയറ്ററിലെത്തും. ശ്രീനിവാസൻ, നെടുമുടി വേണു, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, മാമുക്കോയ, ശിവജി ഗുരുവായൂർ, ജോബി, കൊച്ചുപ്രേമൻ, കോട്ടയം പ്രദീപ് തുടങ്ങിയവരും അഭിനയിക്കുന്നു. യുണൈറ്റഡ് ഗ്ലോബൽ മീഡിയ എന്റർടെയിൻമെന്റിന്റെ ബാനറിൽ ഡോ. സക്ക

പുഴ എന്ന സിനിമയിൽനിന്ന്

പുഴ എന്ന സിനിമയിൽനിന്ന്

റിയ തോമസ്, ആൽവിൽ ആന്റണി, ശ്രീജിത് രാമചന്ദ്രൻ എന്നിവർ ചേർന്ന് നിർമിക്കുന്നു. ഛായാഗ്രഹണം: സീനു സിദ്ധാർഥ്. ഗാനരചന: സന്തോഷ് വർമ, സംഗീതം: നാദിർഷ. എഡിറ്റിങ്: റിയാസ്.

പുഴ

എവർഗ്രീൻ ഫിലിം വേൾഡിന്റെ ബാനറിൽ കെ എ സുരേന്ദ്രൻ നിർമിക്കുന്ന പുഴ 12ന് റിലീസ് ചെയ്യും.  സംവിധാനം നിർവഹിച്ചതും കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങൾ എന്നിവ എഴുതിയതും കൊച്ചിൻ സിതാര. ഗ്രാമത്തിലൂടെ ഒഴുകുന്നു പുഴയുടെ വേദനയാണ് സിനിമയിലുള്ളത്. വിനോദ് പ്രഭാകർ, വൈശാഖ, ശിവജി ഗുരുവായൂർ, ലിഷോയ് 

എടക്കു എന്ന സിനിമയിൽനിന്ന്

എടക്കു എന്ന സിനിമയിൽനിന്ന്

എന്നിവർ അഭിനയിക്കുന്നു. ഛായാഗ്രഹണം: ഉത്പൽ വി നായനാർ.

വിജയ് സേതുപതി

യുടെ ആക്ഷൻ ചിത്രം എടക്കു

വിജയ് സേതുപതിയുടെ ആക്ഷൻ ചിത്രമായ എടക്കു ഉടൻ തിയറ്ററിലെത്തും. നിമോ പ്രൊഡക്ഷൻസിനുവേണ്ടി എസ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ഹൊറൈസൺ റിലീസ് കേരളത്തിൽ അവതരിപ്പിക്കുന്നു. വിജയ് സേതുപതിക്കൊപ്പം വസന്തകുമാറും പ്രധാനവേഷത്തിലെത്തുന്നു. ക്യാമറ: സമൻമിത്രു. ഗാനങ്ങൾ: പുന്നിയാ. സംഗീതം: തവസിരാവ്.
പ്രധാന വാർത്തകൾ
Top