14 November Wednesday

മാച്ച് ബോക്സ്

വെബ് ഡെസ്‌ക്‌Updated: Sunday Aug 6, 2017

മാച്ച് ബോക്സ് എന്ന ചിത്രത്തില്‍നിന്ന്

മാച്ച് ബോക്സ് എന്ന ചിത്രത്തില്‍നിന്ന്

നവാഗതനായ ശിവറാം മണി സംവിധാനം ചെയ്ത 'മാച്ച് ബോക്സ'് 11ന് പ്രദര്‍ശനത്തിനെത്തും. ആനന്ദം ഫെയിം റോഷന്‍ മാത്യു, വിശാഖ്, മാത്യു ജോയ്, ജോ ജോണ്‍ ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദൃശ്യാ രഘുനാഥാണ് നായിക. അശോകന്‍, ഷമ്മി തിലകന്‍, ജയപ്രകാശ് കുളൂര്‍, വത്സലാമേനോന്‍, ശ്രീനിധിനായര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. തിരക്കഥ: നിഖില്‍ ആനന്ദ്, കെന്നി പെറുസ്സി. ഗാനങ്ങള്‍: റഫീഖ് അഹമ്മദ്. സംഗീതം: ബിജിപാല്‍. ഛായാഗ്രഹണം: ഉദയന്‍ അമ്പാടി. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ്കുമാറാണ് നിര്‍മിച്ചത്.

ഹണിബീ 2.5

ഹണിബീ 2.5 എന്ന ചിത്രത്തില്‍നിന്ന്

ഹണിബീ 2.5 എന്ന ചിത്രത്തില്‍നിന്ന്

ഹണിബീ ടുവിന്റെ ലൊക്കേഷനില്‍ നിര്‍മിച്ച 'ഹണീബീ 2.5' 11ന് പ്രദര്‍ശനത്തിനെത്തും. ഷൈജു അന്തിക്കാട്  സംവിധാനംചെയ്ത ചിത്രത്തില്‍ ആസിഫ് അലിയുടെ സഹോദരന്‍ അസ്കര്‍ അലിയാണ് നായകന്‍. നായിക ലിജോ മോള്‍. ശ്രീനിവാസന്‍, ലാല്‍, ആസിഫ് അലി, ഭാവന, ജോയ് മാത്യു, ദിലീഷ് പോത്തന്‍, ബാബുരാജ്, ലെന, ആലപ്പി അഷറഫ്, സോഹന്‍ലാല്‍, ബാലു വര്‍ഗീസ്, ശ്രീനാഥ് ഭാസി, സുരേഷ് കൃഷ്ണ, ഹരിശ്രീ അശോകന്‍, ഗണപതി, അരുണ്‍, ആര്യ, കൃഷ്ണപ്രഭ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. കഥ: ലാല്‍. സംഭാഷണം: ജെ പള്ളാശ്ശേരി. ഗാനങ്ങള്‍: സന്തോഷ് വര്‍മ. സംഗീതം: ദീപക് ദേവ്. ഛായാഗ്രഹണം: അന്റോണിയോ മൈക്കിള്‍. ലാല്‍ ക്രിയേഷന്‍സ് എവല്യൂഷന്‍ സിനിമാസും ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്‍സുമായി ചേര്‍ന്നാണ് നിര്‍മിച്ചത്.

ബോബി 18ന്

ബോബിയില്‍ നീരഞ്ജും മിയാ ജോര്‍ജും

ബോബിയില്‍ നീരഞ്ജും മിയാ ജോര്‍ജും

നടന്‍ മണിയന്‍പിള്ള രാജുവിന്റെ മകന്‍ നീരഞ്ജ്, മിയാ ജോര്‍ജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബോബി' പതിനെട്ടിന് പ്രദര്‍ശനത്തിനെത്തും. ഷെബിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അജുവര്‍ഗീസ്, സുധീര്‍ കരമന, ബാലുവര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, പാഷാണം ഷാജി, ഷമ്മി തിലകന്‍, സുധി കോപ്പ, കലാശാലാ ബാബു, സിനോജ് വര്‍ഗീസ്, കലിംഗ ശശി, നിഷാ സാരംഗ്, നീനാക്കുറുപ്പ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഗാനങ്ങള്‍: ഹരിനാരായണന്‍.സംഗീതം: റോണി റാഫേല്‍.ഛായാഗ്രഹണം: പ്രശാന്ത് കൃഷ്ണ. സുഹ്റ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സഗീര്‍ ഹൈദ്രോസ്, സുഹ്റ ഹൈദ്രോസ് എന്നിവരാണ് നിര്‍മിച്ചത്.

നിവിന്‍പോളി കായംകുളം കൊച്ചുണ്ണി

കായംകുളം കൊച്ചുണ്ണിയുടെ കഥ സിനിമയാകുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് കായംകുളം കൊച്ചുണ്ണിയാകുന്നത്. അമല പോളാണ് നായിക. ബോളിവുഡില്‍ പ്രശസ്തനായ വിനോദ് പ്രധാനാണ് ഛായാഗ്രാഹകന്‍. തിരക്കഥ: ബോബി-സഞ്ജയ്. ഗാനങ്ങള്‍: റഫീഖ് അഹമ്മദ്, ഷോബി കണ്ണങ്കാട്. സംഗീതം: ഗോപിസുന്ദര്‍. സെപ്തംബര്‍ 10ന് ചിത്രീകരണം ആരംഭിക്കും. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മിക്കുന്നത്.

പ്രധാന വാർത്തകൾ
Top