19 November Monday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Feb 4, 2018

ആമിയിൽ മഞ്‍ജുവാര്യർ

ആമി

മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനംചെയ്യുന്ന ആമി ഒമ്പതിന് പ്രദർശനത്തിന്. മഞ്ജുവാര്യർ ആണ് മാധവിക്കുട്ടിയാകുന്നത്. റീൽ ആൻഡ് റിയൽ സിനിമയുടെ ബാനറിൽ റാഫേൽ പി തോമസ്, റോബൻ റോച്ചാ എന്നിവർ നിർമിക്കുന്ന ചിത്രം സെൻട്രൽ പിക്ച്ചേഴ്സ് ആണ് തിയറ്ററുകളിലെത്തിക്കുന്നത്. അനൂപ് മേനോൻ, ടൊവിനോ തോമസ്, മുരളി ഗോപി, രൺജി പണിക്കർ, കെപിഎസി ലളിത, ജ്യോതികൃഷ്ണ, വത്സലാമേനോൻ, രസ്ന, നീലാഞ്ജന, അഞ്ജലീന, സേതുലക്ഷ്മി, ശ്രീദേവി ഉണ്ണി എന്നിവരും അഭിനയിക്കുന്നു.  ഗാനങ്ങൾ: റഫീഖ് അഹമ്മദ്, ഗുൽസാർ. സംഗീതം: എം ജയചന്ദ്രൻ, തൗഫീഖ് ഖുറൈശി. ഛായാഗ്രഹണം: മധു നീലകണ്ഠൻ. എഡിറ്റിങ്: ശ്രീകർ പ്രസാദ്.

സുഖമാണോ ദാവീദേ എന്ന ചിത്രത്തിൽ ഭഗത് മാനുവൽ, മാസ്റ്റർ ചേതൻ ലാൽ

സുഖമാണോ ദാവീദേ എന്ന ചിത്രത്തിൽ ഭഗത് മാനുവൽ, മാസ്റ്റർ ചേതൻ ലാൽ

സുഖമാണോ ദാവീദേ

ഭഗത് മാനുവൽ, മാസ്റ്റർ ചേതൻ ലാൽ, പ്രിയങ്കനായർ എന്നിവർ  കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുഖമാണോ ദാവീദേ 9ന് തിയറ്ററുകളിൽ. നവാഗതരായ അനൂപ് ചന്ദ്രൻ, രാജമോഹൻ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനംചെയ്യുന്നത്. സുധീർ കരമന, ബിജുക്കുട്ടൻ, നന്ദു, നിർമൽ പാലാഴി, നോബി, വിജിലേഷ്, അരുൺ പോൾ, താരാകല്യാൺ, ആര്യ മഞ്ജു സതീഷ്, സീതാലക്ഷ്മി എനിവരും അഭിനയിക്കുന്നു. പാപ്പി ക്രിയേഷൻസിന്റെ ബാനറിൽ കെ വി  ടോമി കഥയെഴുതി നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ കൃഷ്ണ പൂജപ്പുരയുടേത് ആണ്. ഗാനങ്ങൾ: കൈതപ്രം. സംഗീതം: മോഹൻ സിത്താര. ക്യാമറ: സജിത് മേനോൻ.  എഡിറ്റിങ്: ഷൈജൻ പി വി.
 

രഞ്ജിത്തിന്റെ ബിലാത്തി കഥ

മോഹൻലാൽ അഭിനയിക്കുന്ന രഞ്ജിത്തിന്റെ പുതിയ ചിത്രമാണ് ബിലാത്തി കഥ. നിരഞ്ജ് മണിയൻപിള്ള, കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ, കോട്ടയം നസീർ, ദിലീഷ് പോത്തൻ, അനുസിത്താര, കനിഹ, ജുവൽമേരി എന്നിവരാണ് മറ്റുപ്രധാന താരങ്ങൾ. ലില്ലിപാസ് മോഷൻ പിക്ചേഴ്സ് യു കെ ലിമിറ്റഡ്, വർണചിത്ര ബിഗ്സ്ക്രീൻ എന്നിവയുടെ ബാനറിൽ മഹാ സുബൈർ  നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സേതുവിന്റേതാണ്. ഗാനങ്ങൾ: ബി കെ ഹരിനാരായണൻ. സംഗീതം: വിനുതോമസ്. ഛായാഗ്രഹണം: പ്രശാന്ത് രവീന്ദ്രൻ. പൂർണമായും ലണ്ടനിൽ ചിത്രീകരിക്കും. ചിത്രീകരണം മാർച്ച് ഒന്നിന് ആരംഭിക്കും.

 

പ്രധാന വാർത്തകൾ
Top