Top
17
Sunday, December 2017
About UsE-Paper

പെറ്റതള്ളയെ കാണാന്‍ അനുവദിക്കാത്ത മാമനും കൊച്ചാപ്പനും ഹാദിയയ്ക്ക് സ്വാതന്ത്യ്രം വേണമെന്ന് മുറവിളി കൂട്ടുന്നു; മതമൌലികവാദികളുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി ഡിവൈഎഫ്ഐ നേതാവിന്റെ പോസ്റ്റ്

Thursday Dec 7, 2017
വെബ് ഡെസ്‌ക്‌

മതമൌലികവാദികളുടെ ഇരട്ടത്താരപ്പ് തുറന്നുകാട്ടി മിശ്രവിവാഹിതയായ ഡിവൈഎഫ്ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹാദിയയ്ക്ക് സ്വാതന്ത്യ്രം വേണമെന്ന് മുറവിളി കൂട്ടുന്നവര്‍ പക്ഷെ അന്യമതസ്ഥനെ കെട്ടിയ താനുള്‍പ്പടെയുള്ള സ്ത്രീകളുടെ സ്വാതന്ത്യ്രം ഹനിക്കുകയാണെന്നാണ് ഷാഹിന്‍ ജോജോ ഫെയ്‌സ്‌‌ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

എറണാകുളം ആലുവാ സ്വദേശിയായ ഷാഹിന്‍ ജോജോ 2005ലാണ് വിവാഹിതയാകുന്നത്. എന്നാല്‍, ഷാഹിന്റെ കുടുംബം ഈ ബന്ധം അംഗീകരിച്ചില്ല. ഷാഹിനെ വീട്ടില്‍ കയറാനോ അമ്മയെ കാണാനോ ഈ ബന്ധുക്കള്‍ അനുവദിച്ചിരുന്നുമില്ല. ഇതേ ആളുകള്‍ തന്നെയാണ് ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഹാദിയക്ക് സ്വാതന്ത്യ്രം വേണമെന്ന് ഉറക്കെ വിളിച്ചു പറഞ്ഞത് എന്ന് ഷാഹിന്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇന്നലെ വൈകിട്ട് പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ സംസാരവിഷയമാണ്. മലപ്പുറത്ത് ഫ്ളാഷ് മോബ് നടത്തിയ പെണ്‍കുട്ടികള്‍ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ സൈബര്‍ അക്രമണത്തിന്റെ  പശ്ചാത്തലത്തിലാണ് ഷാഹിന്റെ പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:

പണ്ട് പണ്ടൊരിക്കല്‍ ഞാനിങ്ങനെ വീട്ടുകാരുമായി ജുദ്ധം ചെയ്ത് നസ്രാണിയെ കെട്ടി ജീവിതം ആരംഭിച്ച കാലത്ത്

എന്തൊക്കെ സംഭവിച്ചാലും ശരി ...നായിന്റെ മോളെ വീട്ടില്‍ കേറ്റരുത് എന്ന് ഘോരഘോരം പ്രഖ്യാപിച്ച മാമാന്റെയും കൊച്ചാപ്പാ മൂത്താപ്പാമാരുടെയൊക്കെ
ളയ വരെ വെറുതെ ഒന്നു പോയിനോക്കി .....

സ്വാതന്ത്ര്യത്തിനായുള്ള മുറവിളികളാണ് സൂർത്തുക്കളേ.......!!!

ഷപ്പോട്ട ഹാദിയ

ഹാദിയയ്ക്ക് വേണം സ്വാതന്ത്ര്യം

 

എന്ന് ,

ഇപ്പോഴും ഈ പറഞ്ഞ ബന്ധുക്കളെ പേടിച്ച് പെറ്റതള്ളയെ നേരെ ചൊവ്വേ കാണാന്‍ സ്വാതന്ത്ര്യം ഇല്ലാത്ത ഞാന്‍

 

 




 

Related News

കൂടുതൽ വാർത്തകൾ »