Top
20
Monday, November 2017
About UsE-Paper

കുമ്മായം കൂടിയാല്‍, പപ്പായിന്‍

Thursday Nov 9, 2017
എം കെ പി മാവിലായി

 

മണ്ണില്‍ കുമ്മായത്തിന്റെ അളവു കൂടിയാല്‍ ദോഷമുണ്ടോ?
എം മോഹനന്‍, തേഞ്ഞിപ്പലം

മണ്ണിന്റെ അമ്ളത കുറയ്ക്കാന്‍ കുമ്മായം ആവശ്യമാണെങ്കിലും അത് അമിതമായാല്‍ ദോഷംചെയ്യും. കുമ്മായത്തിന്റെ അളവ് കൂടിയാല്‍ ഫോസ്ഫറസ്, ബോറോണ്‍, ഇരുമ്പ്, മാംഗനീസ്, കോപ്പര്‍, സിങ്ക് എന്നിവയുടെ അഭാവം മണ്ണിലുമുണ്ടാകും.

നേര്‍വളങ്ങള്‍, കോംപ്ളക്സ് വളങ്ങള്‍ ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്.?
സി രാജേഷ് പടന്നക്കാട് കാസര്‍കോട്

പ്രധാന സസ്യപോഷകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയില്‍ ഏതെങ്കിലും ഒരു മൂലകം മാത്രം അടങ്ങിയിതാണ് നേര്‍വളങ്ങള്‍. എന്നാല്‍ കോംപ്ളക്സ് വളങ്ങളാവട്ടെ ചെടികള്‍ക്ക് ഒന്നില്‍ക്കൂടുതല്‍ മൂലകങ്ങള്‍ പ്രധാനംചെയ്യുന്നു.
 
പപ്പായയില്‍നിന്നെടുക്കുന്ന കറ എന്തിനാണ് ഉപയോഗിക്കുന്നത്?
എസ് കെ നായര്‍, കുറ്റിപ്പുറം, മലപ്പുറം

പപ്പായയില്‍നിന്നു ലഭിക്കുന്ന വ്യാവസായികോല്‍പ്പന്നമാണ് കായയിലെ കറ അഥവാ പപ്പെയാന്‍. പല ഔഷധനിര്‍മാണത്തിനായി ഇത് ഉപയോഗപ്പെടുത്തുന്നു. പ്രോട്ടീന്‍ ലയിപ്പിക്കാനുള്ള കഴിവുണ്ട്. മാംസവിഭവങ്ങള്‍ മൃദുവാക്കുന്നതിനും ബിയര്‍ നിര്‍മാണത്തിലും തുകല്‍, പട്ട്, സൌന്ദര്യവര്‍ധകവസ്തുക്കള്‍ എന്നിവയുടെ നിര്‍മാണത്തിലും സംസ്കരണത്തിലും ഇത് ഉപയോഗിക്കുന്നു.