ad
Deshabhimani

ചിത്രജാലകം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 13, 2016, 06:01 AM | 0 min read

അടൂരിന്റെ 'പിന്നെയും'
അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനംചെയ്ത 'പിന്നെയും' 18ന് തിയറ്ററിലെത്തും. ദിലീപും കാവ്യാമാധവനും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്, നന്ദുലാല്‍, സുധീര്‍ കരമന, അലിയാര്‍, പി ശ്രീകുമാര്‍, രവി വള്ളത്തോള്‍, ജോണ്‍ സാമുവല്‍, കെപിഎസി ലളിത, സ്രിന്റ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മറാത്തി താരം സുബോധ് ഭാവെയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: എം ജെ രാധാകൃഷ്ണന്‍.  സംഗീതം: ബിജിബാല്‍. സോമ ക്രിയേഷന്‍സിന്റെ ബാനറില്‍ ബേബിമാത്യു സോമതീരം, അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.

 'ക്രയോണ്‍സ്' എന്ന ചിത്രത്തില്‍ ബിനു അടിമാലി, സോണിയ, മാസ്റ്റര്‍ ധനഞ്ജയന്‍, മാസ്റ്റര്‍ ശബരീകൃഷ്ണ എന്നിവര്‍ക്രയോണ്‍സ്
സജിന്‍ലാല്‍ സംവിധാനം ചെയ്ത ക്രയോണ്‍സ് 19ന് തിയറ്ററിലെത്തും. മാസ്റ്റര്‍ ധനഞ്ജയന്‍, ഡോ. ഫയാസ് അസീസ്, ബിനു അടിമാലി, സോണിയ, ദിനേശ് പണിക്കര്‍, ബോബന്‍ ആലുംമൂടന്‍, സംഗീത ബക്കര്‍, മാസ്റ്റര്‍ ശബരീകൃഷ്ണ തുടങ്ങിയവരാണ് അഭിനേതാക്കള്‍.  ഛായാഗ്രഹണം: രാജീവ് വിജയ്. രചന: ഡോ. ഫയാസ് അസീസ്. സംഭാഷണം: കെ വി അനില്‍. സംഗീതം: രവിശങ്കര്‍. ഡെസേര്‍ട്ട് ഡ്രീംസ് ഫിലിംസ് മീഡിയ ആന്‍ഡ് ഇവന്റ്സി(ദുബായ്)ന്റെ ബാനറില്‍ ഡോ. ഫയാസ് അസീസ്, സെനീന എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.

സത്യന്‍ അന്തിക്കാടിന്റെ ദുല്‍ഖര്‍ ചിത്രം
സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്നു. മുകേഷാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുപമ പരമേശ്വരന്‍ (പ്രേമം ഫെയിം) നായികമാരില്‍ ഒരാളാണ്. മറ്റൊരു നായികയെ തീരുമാനിച്ചുവരുന്നു. ഇന്നസെന്റ്, വിനു മോഹന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലുണ്ട്. തിരക്കഥ: ഡോ. ഇക്ബാല്‍ കുറ്റിപ്പുറം, ഗാനങ്ങള്‍: റഫീഖ് അഹമ്മദ്. ഛായാഗ്രാഹകന്‍: എസ് കുമാര്‍. 25ന് ചിത്രീകരണം ആരംഭിക്കും. തൃശൂര്‍, തിരുപ്പുര്‍, കുംഭകോണം, തഞ്ചാവൂര്‍ എന്നിവിടങ്ങളിലാണ് ലൊക്കേഷന്‍. ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് നിര്‍മിക്കുന്നത്.

 'ആറടി' എന്ന ചിത്രത്തില്‍നിന്ന്ആറടി
പ്രശസ്ത കഥാകൃത്ത് ഇ സന്തോഷ്കുമാറിന്റെ ഒരാള്‍ക്ക് എത്ര മണ്ണുവേണം എന്ന കഥയെ ആസ്പദമാക്കി പ്രശാന്ത് സി തിരക്കഥയെഴുതിയ 'ആറടി' (6 ഫീറ്റ്) നവാഗതനായ സജി പാലമേല്‍ സംവിധാനംചെയ്യുന്നു. പുതുമുഖവും തിയറ്റര്‍ ആര്‍ട്ടിസ്റ്റുമായ മധു വിഭാകര്‍ നായകനായ ചിത്രത്തില്‍ സംവിധായകന്‍ സജി പാലമേല്‍, ഗോപന്‍ കല്‍ഹാരം, ശിവജി ഗുരുവായൂര്‍, ഇര്‍ഷാദ്, കൊച്ചുപ്രേമന്‍ തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിമ ശങ്കറാണ് നായിക. ഛായാഗ്രഹണം: രജി പ്രസാദ്. പശ്ചാത്തലസംഗീതം: രമേഷ് നാരായണ്‍. പ്രസാദ് എം, മധുസൂദനന്‍ എ വി എന്നിവരാണ് നിര്‍മിക്കുന്നത്.

ഒപ്പം ഓണത്തിന്
പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രം ഒപ്പം ഓണത്തിന് പ്രദര്‍ശനത്തിനെത്തും. അനുശ്രീയും വിമല രാമനുമാണ് നായികമാര്‍. സമുദ്രക്കനി, നെടുമുടിവേണു, സിദ്ദിഖ്, രണ്‍ജിപണിക്കര്‍, കലാഭവന്‍ ഷാജോണ്‍, അജു വര്‍ഗീസ്, ഇന്നസെന്റ്, കുഞ്ചന്‍, കലാശാല ബാബു, ചെമ്പന്‍ വിനോദ്, ഇടവേള ബാബു, അര്‍ജുന്‍ നന്ദകുമാര്‍, ബിനീഷ് കോടിയേരി, മാമുക്കോയ, ഹരീഷ് കണാരന്‍, നന്ദുപൊതുവാള്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. കഥ: ഗോവിന്ദ് വിജയന്‍. ഗാനങ്ങള്‍: റഫീഖ് അഹമ്മദ്, മധു വാസുദേവന്‍. ഛായാഗ്രഹണം: ഏകാംബരം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്.

 'ഒപ്പം' എന്ന ചിത്രത്തില്‍ മോഹന്‍ലാലും ബേബി മീനാക്ഷിയും



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home