21 April Saturday

അലന്‍സിയര്‍ ലെ ലോപ്പസിന്റെ ജീവിതം

ഗിരീഷ് ബാലകൃഷ്ണന്‍Updated: Sunday Jan 8, 2017

അഞ്ചാംവയസ്സിലാണ് അലന്‍സിയര്‍ അഭിനയത്തിന്റെ തട്ടില്‍ കയറിയത്, അമ്പതാംവയസ്സ് പിന്നിടേണ്ടിവന്നു അലന്‍സിയര്‍ ഒരു നടനാണെന്ന് ണ്ടറ്റംപറഞ്ഞവര്‍ക്ണ്ടം പുച്ഛിച്ചവര്‍ക്കും ബോധ്യപ്പെടാന്‍. പ്രമുഖ നാടകപ്രവര്‍ത്തകനും ചലച്ചിത്രനടനുമായ അലന്‍സിയര്‍ സംസാരിക്കുന്നു

ലോകത്തിലെ ഏറ്റവും നീണ്ട പ്രതികാരകഥകളിലൊന്നാകാം അലന്‍സിയര്‍ ലെ ലോപ്പസിന്റെ ജീവിതം. മനഃപൂര്‍വമുള്ള മറവികളോടും തിരസ്കാരങ്ങളോടും സ്വന്തം പ്രതിഭകൊണ്ടു പകരംവീട്ടുന്ന യഥാര്‍ഥ നടന്റെ കഥ. അഞ്ചാംവയസ്സിലാണ് അലന്‍സിയര്‍ അഭിനയത്തിന്റെ തട്ടില്‍ കയറിയത്്, അമ്പതാംവയസ്സ് പിന്നിടേണ്ടി വന്നു അലന്‍സിയര്‍ ഒരു നടനാണെന്ന് ണ്ടറ്റംപറഞ്ഞവര്‍ക്ണ്ടം പുച്ഛിച്ചവര്‍ക്ണ്ടം ബോധ്യപ്പെടാന്‍. നാടകപാരമ്പര്യംകൊണ്ടു സിനിമയെ സമ്പന്നമാക്കിയ നീണ്ടനിരയുടെ അഭാവം നിഴലിച്ച ഘട്ടത്തിലാണ് പൊടുന്നനെ അലന്‍സിയര്‍ എന്ന നടനെ സിനിമാലോകം ശ്രദ്ധിച്ചത്്. ഞാന്‍ സ്റ്റീവ്‌ലോപ്പസിലെ നിഗൂഢതകളൊളിപ്പിച്ച ഡിവൈഎസ്‌പി ജോര്‍ജും 'എന്റെ ഐഡിയ ആയിപ്പോയി' എന്ന് സന്ദേഹിച്ച മഹേഷിന്റെ പ്രതികാരത്തിലെ ആര്‍ട്ടിസ്റ്റ് ബേബിയും ആഴമുള്ള തനിമയാര്‍ന്ന പ്രകടനത്തെയാണ് പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുത്തിയത്്. പോയവര്‍ഷം മലയാളസിനിമയില്‍ ഏറ്റവുമധികം ഓഫറുകള്‍ ലഭിച്ച താരമായിരിക്കും  അലന്‍സിയര്‍. പണ്ട് തള്ളിപ്പറഞ്ഞവര്‍ ഇപ്പോള്‍ ബന്ധുത്വംഭാവിച്ച് വരുന്നതുകാണുമ്പോള്‍ തന്റെ ചിരിയില്‍ പുച്ഛം കലരാറുണ്ടെന്ന് അലന്‍സിയര്‍ പറയുന്നു. സജീവ് പാഴൂരിന്റെ തിരക്കഥയില്‍ ഫഹദും ദിലീഷ് പോത്തനും അടക്കം മഹേഷിന്റെ പ്രതികാരം ടീം വീണ്ടും ഒന്നിക്കുന്ന 'തൊണ്ടിമുതലും ദൃക്‌സാക്ഷിയു'മിന്റെ സെറ്റിലിരുന്ന് സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അലന്‍സിയര്‍ പറഞ്ഞുതുടങ്ങി.

നാടകത്തിന്റെ പുത്തന്‍തോപ്പ്


തിരുവനന്തപുരത്തിന്റെ തീരഗ്രാമമായ പുത്തന്‍തോപ്പില്‍ ഫുട്ബോളും നാടകവുമാണ് എല്ലാവരുടെയും ജീവവായു. സ്വാതന്ത്യ്രലബ്ധിക്കുംംമുമ്പേ നാട്ടില്‍ സ്ഥാപിക്കപ്പെട്ട ജയ്ഹിന്ദ്് ഗ്രന്ഥശാല ഞങ്ങളുടെ നടകക്കളരിയായിരുന്നു. എന്റെ അപ്പൂപ്പന്‍ ലിയോണ്‍ ലോപ്പസിന്റെ പേരിലുള്ള ഏഴുദിവസത്തെ നാടകോത്സവം അക്കാലത്തെ ജനകീയോത്സവമായിരുന്നു. കേരളത്തിലെമ്പാടുമുള്ള അമച്വര്‍ നാടകങ്ങള്‍ അവിടെ അരങ്ങേറിയിരുന്നു. എന്നാല്‍, പിന്നീട് ടെലിവിഷന്റെ വരവ് നാടിന്റെ നാടകജീവിതത്തെ മാറ്റിമറിച്ചുകളഞ്ഞു. ണ്ടട്ടിക്കാലംമുതല്‍ ഞാനും നാടകോത്സവങ്ങളുടെ ഭാഗമായി. അഞ്ചാംവയസ്സിലാണ് ആദ്യമായി അരങ്ങിലേറിയത്. എട്ടാംക്ളാസ് മുതല്‍ നാടകസംവിധാനവും തുടങ്ങി. സിരകളില്‍ നാടകവുമായിട്ടാണ് യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കാന്‍ ചേര്‍ന്നത്്. ക്യാമ്പസ് നാടകസമിതികളുടെ കാലമായിരുന്നു അത്. യൂണിവേഴ്സിറ്റി കോളേജ് എന്നെ ജീവിതവും നാടകവും പഠിപ്പിച്ചു. നരേന്ദ്രപ്രസാദ് സാറും വിനയചന്ദ്രന്‍സാറുമെല്ലാം പുതിയവഴി തുറന്നിട്ടു. വീട്ടുകാരെയെല്ലാം ധിക്കരിച്ച് നാടകംതന്നെ ജീവിതം എന്ന് തീരുമാനിക്കുകയായിരുന്നു. നാടകത്തിന് പുത്തന്‍ രംഗഭാഷ്യം ചമച്ച സി പി കൃഷ്ണകുമാറും അദ്ദേഹത്തിന്റെ  നാടകസമിതി ഭരതഗൃഹവുമാണ് എന്റെ അടിത്തറ. കാവാലത്തിന്റെ സോപാനത്തിലും കെ വി രഘുവിന്റെ നാടകയോഗത്തിലും ഭാഗഭാക്കായി. പുത്തന്‍തോപ്പുകാരെല്ലാം മക്കളെ ഒന്നുകില്‍ സര്‍ക്കാരുദ്യോഗസ്ഥരാക്കും. അതിനുപറ്റാത്തവവരെ വിദേശരാജ്യങ്ങളിലേക്ക് പറഞ്ഞയക്കും. ഞാന്‍ രണ്ടിനും തയ്യാറായില്ല. അഭിനയംതന്നെ ജീവിതം എന്ന് നിശ്ചയിച്ചു. നാട്ടുകാരി സുശീല ജോര്‍ജിനെ പ്രേമിച്ചുകെട്ടുമ്പോഴും അവര്‍ക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു, സാധാരണരീതിയിലുള്ള ജീവിതം എന്നില്‍നിന്ന് പ്രതീക്ഷിക്കരുതെന്ന്. അവള്‍ അതങ്ങ് സമ്മതിച്ചു.

സഖാവ് വിപ്ളവത്തിന്റെ ശുക്രനക്ഷത്രം

പി എ ബക്കര്‍ സഖാവ് പി കൃഷ്ണപിള്ളയെക്ണ്ടറിച്ച്  എടുത്ത സിനിമ 'സഖാവ് വിപ്ളവത്തിന്റെ ശുക്രനക്ഷത്രം' ആയിരുന്നു എന്റെ ആദ്യ സിനിമ. അക്കാലത്ത് അമച്വര്‍ നാടകവേദികളില്‍ തിളങ്ങിനിന്നവരില്‍നിന്നാണ് ബക്കര്‍ അഭിനേതാക്കളെ കണ്ടെത്തിയത്്. പി കൃഷ്്ണപിള്ളയെ അവതരിപ്പിച്ചത് നടന്‍ പ്രേംണ്ടമാര്‍. അദ്ദേഹത്തിന്റെ സന്തതസഹചാരിയും മനഃസാക്ഷിസൂക്ഷിപ്പുകാരനുമായ കഥാപാത്രമാണ് എന്റേത്്. രണ്ടു ഷെഡ്യൂള്‍ കഴിഞ്ഞപ്പോള്‍ സിനിമ നിന്നു. തെരഞ്ഞെടുപ്പ് വേളയില്‍ സിനിമ ഇറക്കാനായിരുന്നു നീക്കം. പെട്ടെന്ന് നിര്‍മാതാവ് പിന്മാറി. കെ കരുണാകരന്‍ ആയിരുന്നു അന്നത്തെ മുഖ്യമന്ത്രി.  രാഷ്ട്രീയകാരണങ്ങളാലാണ് അന്ന് ആ സിനിമ നിലച്ചുപോയത്്. അതോടെ എന്റെ സിനിമാപ്രവേശനം പണ്ടതിയില്‍ നിലച്ചുപോയി.

സിനിമയില്‍ അഭിനയിക്കണമെന്ന് എനിക്ക് ആഗ്രമുണ്ടായിരുന്നെങ്കിലും  ഈ ആവശ്യവുമായി ആളുകളെ സമീപിച്ചിട്ടില്ല. എന്റെ ഈഗോ കൊണ്ടായിരുന്നില്ല. അപമാനഭീതികൊണ്ടായിരുന്നു. ക്രൂരമായി അപമാനിക്കപ്പെട്ടവരുടെ കഥകള്‍ ഞാന്‍ കേട്ടിട്ടുക്ു. പില്‍ക്കാലത്ത് നെടുമുടി വേണു അടക്കമുള്ളവര്‍ പലരോടും എന്റെ പേര് ശുപാര്‍ശചെയ്ത് പോയി കാണാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ  ഞാന്‍ അതിന് മുതിര്‍ന്നിട്ടില്ല.- അലന്‍സിയര്‍ പറഞ്ഞുനിര്‍ത്തി.

ഛായാഗ്രാഹകന്‍ വേണു ആദ്യമായി സംവിധാനംചെയ്ത 'ദയ' യിലൂടെയാണ് അലന്‍സിയര്‍ വീണ്ടും സിനിമയില്‍ സാന്നിധ്യമറിയിക്കുന്നത് എം പി സുകുമാരന്‍നായരെ പോലുള്ള സമാന്തരസിനിമാസങ്കല്‍പ്പമുള്ളവര്‍ക്കൊപ്പവും അലന്‍സിയര്‍ ഉണ്ടായിരുന്നു. ശയനം,  രാമാനം, ജലാംശം, രാജീവ് വിജയ്‌ രാഘവന്റെ മാര്‍ഗം, രഘുനാഥ് പലേരിയുടെ കണ്ണീരിന് മധുരം  തുടങ്ങിയ സിനിമകളില്‍ ചെറിയവേഷങ്ങള്‍ ചെയ്തു. ടെലിവിഷന്‍ രംഗത്ത് ഒട്ടേറെ മികച്ച സംരംഭങ്ങളില്‍ പങ്കാളിയായി. ഏഷ്യാനെറ്റിലെ മുന്‍ഷിയിലെ കോണ്‍ഗ്രസുകാരനെ മൂന്നുവര്‍ഷത്തോളം അവതരിപ്പിച്ചു. കന്യക ടാക്കീസിലൂടെ കെ ആര്‍ മനോജ് അലന്‍സിയറിന് ശ്രദ്ധേയമായ വേഷം നല്‍കി. എന്നാല്‍, സിനിമ മേളവേദികളില്‍ മാത്രമായി ഒതുങ്ങി. രാജീവ് രവിയാണ് അലന്‍സിയര്‍ എന്ന നടനെ വീണ്ടും വെള്ളിവെളിച്ചത്തിലേക്ക് പിടിച്ചുനിര്‍ത്തുന്നത്.

രാജീവ് രവിയുടെ കണ്ടെത്തല്‍

രാജീവ് രവി പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന കാലംമുതല്‍ എനിക്കറിയാം. നാടകപ്രവര്‍ത്തകനായ ഗോപന്‍ ചിദംബരത്തിന്റെ ഷോര്‍ട്ട് ഫിലിമില്‍ ഞാനും ജോസ്പ്രകാശുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതിന്റെ ഛായാഗ്രഹണം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നിറങ്ങിയ രാജീവ് രവി ആയിരുന്നു. അമല്‍ നീരദ് അതിന്റെ അസോസിയറ്റ് ഡയറക്ടറും അന്‍വര്‍ റഷീദ് സ്റ്റില്‍ഫോട്ടോഗ്രാഫറുമായിരുന്നു. രാജീവ് രവി ആദ്യമായി മലയാള സിനിമ ഒരുക്കിയപ്പോള്‍ എന്നെ വിളിച്ചു. അന്നയും റസൂലിലെയും പൊലീസുകാരന്‍.

ഞാന്‍ മാത്രമല്ല മലയാളസിനിമതന്നെ  ഇതുവരെ കണ്ടുശീലിച്ച രീതിയിലല്ല രാജീവ് രവി സിനിമ എടുക്കുന്നത്്. ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കേണ്ട, പെരുമാറിയാല്‍മതിയെന്ന് എനിക്ക് അവര്‍ വ്യക്തമാക്കിത്തന്നു. നാടകരംഗത്ത് ഏറെക്കാലം ഉണ്ടായിരുന്നതുകൊണ്ടുതന്നെ എന്റെ പ്രകടനങ്ങളില്‍ നാടകീയത ഉണ്ടായിരുന്നു. എം പി സുണ്ടമാരന്‍നായരെ പോലുള്ളവരാണ് അതു തേച്ചുമിനുക്കാന്‍ എന്നെ സഹായിച്ചത്്. രാജീവും ദിലീഷ് പോത്തനുമെല്ലാം അതിനെ ഒരു പടികൂടി അപ്പുറത്തേക്ക് എത്തിച്ചു. അഭിനേതാവിന് പരിപൂര്‍ണസ്വാതന്ത്യ്രം നല്‍ണ്ടകയാണവര്‍, ക്യാമറയ്ക്ക് മുന്നില്‍ പിടിച്ചുനിര്‍ത്തിയശേഷം അഭിനയിക്കാന്‍ ആവശ്യപ്പെടുകയല്ല. സന്ദര്‍ഭം വിശദമായി പറഞ്ഞുതരുന്നു. തിരക്കഥയും സംഭാഷണവും മുന്നിലുക്ു. അവ വച്ച് അഭിനേതാവിന് മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അവസരമാണ് അവര്‍ ഒരുക്കുന്നത്്. കഥാപാത്രങ്ങളെയാണ് അവര്‍ ക്യാമറയില്‍ പകര്‍ത്തുന്നത്്.

വേണ്ടെന്നുവച്ച സിനിമകള്‍

നാടകപ്രസ്ഥാനത്തിനുവേണ്ടി ഇത്രയുംകാലം പ്രവര്‍ത്തിച്ചിട്ട് ഒടുവില്‍ മുഖ്യധാരാസിനിമയുടെ ചെളിയില്‍ ചവിട്ടി എന്ന് പറയുന്ന കൂട്ടുകാരുണ്ട്.  മുഖ്യധാരാസിനിമ ഒരു ചെളിക്കുണ്ടാണെങ്കില്‍ ഞാന്‍ ആ ചെളിയില്‍ ചവിട്ടാന്‍ തീരുമാനിച്ചതുകൊണ്ടു ഇപ്പോള്‍ പല അത്യാവശ്യക്കാര്‍ക്കും  എനിക്ക്  കടംകൊടുക്കാന്‍ കഴിയുന്നു. പോയ രണ്ടുവര്‍ഷത്തിനിടെ എന്നെ തേടിവന്ന അവസരങ്ങളോടെല്ലാം യെസ് പറഞ്ഞിരുന്നെങ്കില്‍സിനിമകളുടെ കാര്യത്തില്‍ ഞാന്‍ സെഞ്ച്വറി അടിച്ചേനെ. ആവര്‍ത്തനങ്ങള്‍ എന്നെ മുഷിപ്പിക്ണ്ടം. സെലക്ടീവ് ആകാന്‍ നോക്കുകയല്ല.  അഭിനിവേശമുണ്ട് എനിക്ക് അഭിനയത്തോട്. ഇഷ്ടമുള്ള ജോലി ചെയ്യണമെന്ന നിര്‍ബന്ധബുദ്ധിയുള്ളതുകൊണ്ടാണ് ഇത്രകാലവും അഭിനയരംഗത്ത് പിടിച്ചുനിന്നത്്. സിനിമയും അതിന്റെ ചുറ്റുപാടുകളും അതു തരുന്ന സൌഹൃദവും എല്ലാം എനിക്ക് പ്രധാനമാണ്. കഥാപാത്രത്തിന് എത്ര സീന്‍ ഉണ്ടെന്നതല്ല, കാമ്പുണ്ടാേ എന്നതാണ് പ്രധാനം. സ്വയം ആവര്‍ത്തിക്കാനുംപാടില്ല. അതിനാല്‍ തേടിവരുന്ന വേഷങ്ങളില്‍ ണ്ടറെയേറെ ഒഴിവാക്കേണ്ടിവന്നിട്ടുണ്ട്. ഓടിനടന്ന്  അഭിനയിക്കാനും വയ്യ. ഒന്ന് കഴിഞ്ഞ് അടുത്തത് എന്ന മട്ടിലേ എനിക്ക് കഥാപാത്രങ്ങളെ സ്വീകരിക്കാന്‍ കഴിയൂ. ഈ വര്‍ഷം മെയ് വരെ ഞാന്‍ സിനിമകള്‍ക്കായി സമയംകൊടുത്തുകഴിഞ്ഞു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും

രാജീവ് രവിയുടെ സ്റ്റീവ് ലോപ്പസും ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരവുമാണ് എനിക്ക് വഴിത്തിരിവുണ്ടാക്കിയത്്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന പുതിയ ചിത്രത്തില്‍ ഫഹദ്- -ദിലീഷ് ടീമിനൊപ്പം രാജീവ് രവിയുംകൂടി ചേരുമ്പോള്‍ മികച്ച കൂട്ടായ്മയാണ് രൂപപ്പെടുന്നത്്. സ്ഥിരം ചട്ടക്കൂടുകള്‍ക്ക് പുറത്തുനിന്നാണ് അവര്‍ സിനിമ ഉണ്ടാക്കുന്നത്. സൌഹൃദങ്ങളുടെ വലിയ വേദിയായി സെറ്റ് മാറുമ്പോള്‍ സിനിമയിലും അതു പ്രതിഫലിക്കും.

എഴുത്ത്്


നാടകത്തിലും സിനിമയിലും പിന്നാമ്പുറങ്ങളിലുള്ള കാലംതൊട്ടേയുള്ള ഞാന്‍ അറിഞ്ഞതും കേട്ടതുമടക്കം ഒരുപാട് ആശയങ്ങള്‍ മനസ്സിലുക്ു. അതു പലരോടും പപങ്കുവെച്ചിട്ടുണ്ട്. അതില്‍ ഏതെങ്കിലുമൊക്കെ സിനിമാരൂപത്തില്‍ പുറത്തുവന്നേക്കും.

അലന്‍സിയര്‍ മഹേഷിന്റെ പ്രതികാരത്തില്‍

അലന്‍സിയര്‍ മഹേഷിന്റെ പ്രതികാരത്തില്‍

പ്രധാന വാർത്തകൾ
Top