അന്നും ചൂരലുമായി ശിവസേന വന്നു; കെഎസ്‌യു-യൂത്തുകാര് പിന്തുണച്ചു

കൊച്ചി > സദാചാര പൊലീസിനെതിരെ മറൈന് ഡ്രൈവില് വിവിധ സംഘടനകളുടെ നേതൃത്വത്തില് 2014 നവംബറില് നടന്ന കിസ് ഓഫ് ലവ് സമരക്കാരെ തല്ലാനും മുന്നില് നിന്നത് ചൂരല് ശിവസേനക്കാര് തന്നെ. അന്നു പക്ഷേ ഇവര്ക്ക് പിന്തുണയുമായി കെഎസ്യുവും യൂത്ത് കോണ്ഗ്രസും എസ്ഡിപിഐ അടക്കമുള്ള ചില സംഘടനകളും അണിനിരന്നിരുന്നു. കൊട്ടിയൂരിലെയും വാളയാറിലെയും സംഭവങ്ങളുടെ പശ്ചാത്തലത്തില് ഇതേ പിന്തുണ പ്രതീക്ഷിച്ചാണ് ശിവസേനക്കാര് എത്തിയത്. എന്നാല് എല്ഡിഎഫ് സര്ക്കാരിന്റെയും പൊതു പ്രസ്ഥാനങ്ങളുടെയും കനത്ത എതിര്പ്പില് ശിവസേനക്കാര് ഇക്കുറി ഒറ്റപ്പെട്ടു.
ബുധനാഴ്ച മറൈന്ഡ്രൈവില് ശിവസേനയുടെ സദാചാരാ ഗുണ്ടായിസത്തിനു മാധ്യമങ്ങളും പൊലീസിലെ ചിലരും രഹസ്യ സഹായം നല്കിയതും വലിയ വിവാദമായി. ചൂരല്പ്രയോഗം നടത്തുമെന്ന് വാര്ത്താചാനലുകളെ അറിയിച്ചശേഷമാണ് പ്രകടനമായി ശിവസേനക്കാര് എത്തിയത്. വിവാദമാകുമെന്നുകണ്ട് ചില മാധ്യമങ്ങള് പരമാവധി പ്രോത്സാഹിപ്പിച്ചു. ശിവസേനക്കാര് ചൂരലിന് തല്ലി ഓടിക്കുന്നത് പെണ്കുട്ടികളെ തിരിച്ചറിയുന്ന ദൃശ്യങ്ങളോടെ ഈ മാധ്യമങ്ങള് സംപ്രേക്ഷണം ചെയ്തു. പെണ്കുട്ടികളുടെ ഭാവി മാധ്യമങ്ങള്ക്ക് പ്രശ്നമേയായില്ല.
ശിവസേനക്കാര് നിയമം കൈയിലെടുത്ത് അഴിഞ്ഞാടുമ്പോഴും പൊലീസ് സംഘം ചൂരലുമായി നില്ക്കുന്ന ശിവസേനക്കാരെ ഉപദേശിച്ചു നന്നാക്കാന് ശ്രമിക്കുന്ന ദയനീയ കാഴ്ചയാണ് കണ്ടത്. തല്ലാന് ഓടിച്ചിട്ട വിദ്യാര്ഥിനികള്ക്ക് അടക്കം സംരക്ഷണമൊരുക്കാന് പൊലീസിന് കഴിഞ്ഞില്ല. ഇതുസംബന്ധിച്ച് രാവിലെ 11നു സ്പെഷ്യല് ബ്രാഞ്ചിന് വിവരം കിട്ടിയെന്ന് അവരുടെ റിപ്പോര്ട്ടില് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള് തന്നെ അത് പൊലീസിന് കൈമാറുകയും ചെയ്തു. എന്നാല് മറൈന് ഡ്രൈവില് ഇരുന്ന യുവതീയുവാക്കളെ പറഞ്ഞുവിടാനാണ് പൊലീസ് തയ്യാറായത്.










0 comments