16 November Friday

വീണ്ടും സംഘപരിവാര്‍ അജണ്ട; ദാമന്‍ദിയുവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും രക്ഷാബന്ധന്‍ ആഘോഷിക്കണമെന്ന് ഉത്തരവ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 2, 2017

സര്‍ക്കാര്‍ പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍

ന്യൂദല്‍ഹി > കേന്ദ്രഭരണ പ്രദേശമായ ദാമന്‍ ദിയുവിലും സംഘപരിവാര്‍ അജണ്ട അടിച്ചേല്‍പ്പിക്കാനുള്ള നീക്കം. ഈ മാസം 7ന് മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും രക്ഷാബന്ധന്‍ ആഘോഷിക്കണമെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍.

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ തീരുമാനിച്ച ദിവസം എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറന്നിരിക്കണമെന്നും കൂടാതെ എല്ലാവരുമൊന്നിച്ച് രക്ഷാബന്ധന്‍ ആഘോഷിക്കുകയും വേണം.  വനിത ജീവനക്കാര്‍ പുരുഷ ജീവനക്കാരുടെ കൈയില്‍ രാഖി കെട്ടണമെന്നും സര്‍ക്കുലറില്‍ പറയുന്നു.പെഴ്സണല്‍ മന്ത്രാലയം ഡപ്യൂട്ടി സെക്രട്ടറി ഗുര്‍പ്രീത് സിംഗാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.  എല്ലാ ജീവനക്കാരും ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ അടുത്ത ദിവസം ഹാജര്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് അയയ്ക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്.

എന്നാല്‍ സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. രാഖി കെട്ടി രക്ഷാബന്ധന്‍ ആഘോഷിക്കണമെന്ന് എങ്ങനെയാണ് സര്‍ക്കാറിന് പറയാന്‍ സാധിക്കുന്നതെന്നും ജോലി സ്ഥലത്ത് ഇത്തരം നിര്‍ദേശങ്ങള്‍ അപഹാസ്യകരമാണെന്നും ജീവനക്കാര്‍ പ്രതികരിച്ചു.

സര്‍ക്കുലറില്‍ വളരെ കൃത്യമായി പറയുന്നു, "വനിതാ ജീവനക്കാര്‍ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് രാഖി കെട്ടണമെന്ന് " ഇതിലൂടെ ജോലി സ്ഥലത്തെ ആണ്‍ പെണ്‍ സൗഹൃദത്തെ തടയിടുന്നത് ലക്ഷ്യമിട്ടാണ് വിവാദ സര്‍ക്കുലര്‍ ഇറക്കിയതെന്ന് വ്യക്തമാണ്.

ബിജെപി കേന്ദ്രഭരണത്തിലെത്തിയതിനെ തുടര്‍ന്ന്, രക്ഷാബന്ധന് ദേശീയ പ്രാധാന്യമുണ്ടെന്നും, ഹിന്ദുസംസ്‌കാരവും, മൂല്യങ്ങളും സംരക്ഷിക്കാന്‍ അത് ആഘോഷിക്കണമെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന് നിര്‍ബന്ധിത സംഘപരിവാര്‍ അജണ്ട അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top