13 November Tuesday
ആദരം ‘എന്റെ കഥ' പുറത്തിറങ്ങിയതിന്റെ 45ാം വാർഷികത്തിൽ

കമലാ സുരയ്യക്ക് ആദരവുമായി ഗൂഗിൾ ഡൂഡിൽ

വെബ് ഡെസ്‌ക്‌Updated: Thursday Feb 1, 2018

കൊച്ചി > ‘എന്റെ കഥ' പുറത്തിറങ്ങിയതിന്റെ 45ാം വാർഷികത്തിൽ കമലാ സുരയ്യക്ക് ഗൂഗിളിന്റെ ആദരം. ‘സെലിബ്രേറ്റിംഗ് കമലാ ദാസ്’ എന്ന അടിക്കുറിപ്പോടെ മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടിയുടെ ചിത്രമാണ് ഇന്ന് ഗൂഗിൾ ഇന്ത്യയിലെ ഡൂഡിലാക്കിയിരിക്കുന്നത്. മഞ്ജിത് ഥാപ്പ് വരച്ച ചിത്രമാണിത്.

ഗൂഗിൾ ഹോം പേജിൽ പ്രശസ്ത വ്യക്തികളുടെയോ ചരിത്ര സംഭവങ്ങളുടെയോ ആദരസൂചകമായി ഗൂഗിൾ ലോഗോ പരിഷ്കരിക്കുന്നതാണ് ഗൂഗിൾ ഡൂഡിൽ. 1973 ഫെബ്രുവരി ഒന്നിനാണ് മാധവിക്കുട്ടിയുടെ ആത്മകഥയായ ‘എന്റെ കഥ’ പുറത്തു വന്നത്.

പ്രധാന വാർത്തകൾ
Top