Top
24
Wednesday, May 2017
About UsE-Paper

സൌജന്യ ഭക്ഷണവുമായി ഡിവൈഎഫ്ഐ; തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉച്ചഭക്ഷണം നല്‍കും

Tuesday May 16, 2017
വെബ് ഡെസ്‌ക്‌

തൃശൂര്‍ > തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരുപ്പികാര്‍ക്കും ഇനി ഡിവൈഎഫ്ഐ ഉച്ചഭക്ഷണം നല്‍കും. ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാകമ്മറ്റിയുടെ ഭക്ഷണ വിതരണ പദ്ധതി അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.


ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെയും രോഗികളുടെയും ആശുപത്രി ജീവനക്കാരുടെയും സാന്നിധ്യത്തിലാണ് പദ്ധതി ആരംഭിച്ചത്. നിരവധി രോഗികളും കൂട്ടിരുപ്പുകാരും ഭക്ഷണപ്പൊതി ഏറ്റുവാങ്ങി. ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാകമ്മറ്റിയ്ക്കു കീഴിലുള്ള മേഖലാ കമ്മറ്റികളാണ് ഓരോ ദിവസവും ഭക്ഷണം എത്തിക്കുന്നത്. ഭക്ഷണ വിതരണ പദ്ധതിയുടെ ആദ്യ ദിനമായ ഇന്ന് കൊടുങ്ങല്ലൂര്‍ ബ്ളോക്കിലെ എസ് എന്‍ പുരം മേഖല കമ്മിറ്റിയാണ് ഭക്ഷണം എത്തിച്ചത്. ഇനിയുള്ള ദിവസങ്ങളില്‍ ബ്ളോക്കിലെ ഒരോ മേഖല കമ്മിറ്റി വീതം ഭക്ഷണം എത്തിച്ച് നല്‍കും.

ഭക്ഷണ വിതരണ പദ്ധതിക്ക് അഭ്യുദയകാംക്ഷികളുടെ സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അഭ്യര്‍ഥിച്ചു.

Related News

കൂടുതൽ വാർത്തകൾ »