21 November Wednesday

ബുദ്ധന്റെ മറ്റൊരാഖ്യാനം

വെബ് ഡെസ്‌ക്‌Updated: Monday Jun 4, 2018


ദേശാഭിമാനി പുരസ‌്കാരത്തിനർഹനായ രാജേന്ദ്രൻ വടകര എടത്തുംകര സ്വദേശിയും മടപ്പള്ളി ഗവ. കോളേജിൽ മലയാള വിഭാഗം അസി. പ്രൊഫസറുമാണ‌്. മധ്യപ്രദേശിലെ ബേത്തൂർ ജവഹർ നവോദയ വിദ്യാലയം, പട്ടാമ്പി ഗവ. സംസ‌്കൃത കോളേജ‌്  എന്നിവിടങ്ങളിലും അധ്യാപകനായിരുന്നു. ഞാനും ബുദ്ധനും (നോവൽ), നിഗൂഢഭാഷയുടെ ഒന്നാം ദിവസം, ആഖ്യാനങ്ങളുടെ പുസ‌്തകം എന്നിവയാണ‌് കൃതികൾ. വടകര ചാത്തുനായരുടെയും മീനാക്ഷിയമ്മയുടെയും മകനാണ‌്. ഭാര്യ: ജിഷ. മക്കൾ: നിരഞ‌്ജന, ഹിരൺമയ.

ദേശാഭിമാനി പുരസ‌്കാരത്തിനർഹമായ ‘ഞാനും ബുദ്ധനും’   എന്ന നോവലിൽ അദ്ദേഹം തുറന്നുകാട്ടുന്നത‌് നാം അറിയാത്ത ബുദ്ധനെയാണ‌്. ബുദ്ധൻ  ഉപേക്ഷിച്ചുപോയ കപിലവസ്തുവിനും അവിടെയുള്ളവർക്കും പിന്നീട‌് എന്ത‌ു സംഭവിച്ചു എന്നത‌് പലർക്കുമറിയില്ല. ഈ അന്വേഷണവുമായി ചരിത്ര വഴികളിലൂടെയുള്ള യാത്രയാണ‌് നോവൽ. 
മധ്യപ്രദേശിലെ ബേത്തൂരിൽ അധ്യാപകനായി ജോലിചെയ്യുമ്പോൾ സ‌്കൂൾ ലൈബ്രറിയിൽനിന്നും അല്ലാതെയും ബുദ്ധനെക്കുറിച്ച‌് ധാരാളം വായിച്ചിരുന്നതായും  ഇതാണ‌് മറ്റൊരു കോണിലൂടെ  ബുദ്ധനെ നോക്കാനും നോവലെഴുതാനും ഇടയാക്കിയതെന്നും രാജേന്ദ്രൻ പറയുന്നു.

പ്രധാന വാർത്തകൾ
Top