22 September Saturday

ബിഎസ്എന്‍എല്‍ ബ്രോഡ്‌ബാന്‍ഡ് നിരക്ക്കുറച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 12, 2017

കണ്ണൂര്‍ > ബിഎസ്എന്‍എല്‍ ലാന്‍ഡ്ലൈന്‍/ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി നല്‍കുന്ന ബ്രോഡ്ബാന്‍ഡ് പ്ളാനുകള്‍ കൂടുതല്‍ ഉദാരവും ആകര്‍ഷകവുമാക്കി. പുതിയ 599 രൂപയുടെ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ളാനില്‍ വേഗ നിയന്ത്രണങ്ങളില്ലാതെ രണ്ട് എംബിപിഎസ് വേഗത്തില്‍ പരിധിയില്ലാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കാം. മുന്‍കാലങ്ങളില്‍ 1199 രൂപയുടെ കോംബോ പ്ളാനിലായിരുന്നു ഈ സൌകര്യം ലഭിച്ചിരുന്നത്.

ലാന്‍ഡ്ഫോണിന് പ്രത്യേക നിരക്കൊന്നും  ഈടാക്കാത്ത 599 രൂപയുടെ പുതിയ പ്ളാനില്‍ രാത്രി ഒമ്പതുമുതല്‍ രാവിലെ ഏഴ്വരെ സൌജന്യ കോളുകളോടൊപ്പം ഞായറാഴ്ചകളില്‍ ലഭിക്കുന്ന 24 മണിക്കൂര്‍ സൌജന്യ കോളുകളും ലഭിക്കും. 675 രൂപയുടെ നിലവിലെ പ്ളാനില്‍ അഞ്ച് ജിബി വരെ ലഭിച്ചിരുന്നത് പത്തു ജിബി വരെയും 999 രൂപയുടെ പ്ളാനില്‍ 20 ജിബി വരെ ലഭിച്ചിരുന്നത് 30 ജിബി വരെയായും വര്‍ധിപ്പിച്ചു.

കൂടാതെ 675 രൂപ മുതലുള്ള എല്ലാ ബ്രോഡ്ബാന്‍ഡ് പ്ളാനുകളുടെയും കുറഞ്ഞ വേഗം രണ്ട് എംബിപിഎസ് ആക്കി ഉയര്‍ത്തി. റൂറല്‍ ഏരിയകളിലുള്ള ഉപയോക്താക്കള്‍ക്കുമാത്രമായുള്ള 650 രൂപയുടെ അണ്‍ലിമിറ്റഡ് പ്ളാനില്‍ രണ്ട് എംബിപിഎസ് വേഗത്തില്‍ നിലവിലുള്ള അഞ്ച് ജിബിക്കു പകരം 15 ജിബി വരെ ലഭിക്കും. 

നഗരപ്രദേശങ്ങളിലെ നിലവില്‍ ബ്രോഡ്ബാന്‍ഡില്ലാത്ത ലാന്‍ഡ്ലൈന്‍ ഉപയോക്താക്കള്‍ക്ക് മാസം ഒമ്പത് രൂപ അധികം നല്‍കിയാല്‍ രണ്ട് എംബിപിഎസ്വേഗത്തില്‍ അഞ്ച് ജിബി വരെയും ശേഷം ഒരു എംബിപിഎസ്  വേഗത്തില്‍ പരിധിയില്ലാതെയും ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്ന 249 രൂപയുടെ കോംബോ പ്ളാന്‍ ലഭിക്കും. ഇതേ പ്രകാരം ഗ്രാമപ്രദേശങ്ങളിലുള്ള ഉപയോക്താക്കള്‍ ഈ പ്ളാനിലുള്ള വരിക്കാരാവുന്നതിന് 29 രൂപ അല്ലെങ്കില്‍ 69 രൂപവരെ അധികം നല്‍കേണ്ടതാണ്.

ഒരു വര്‍ഷം കഴിഞ്ഞാല്‍ ഈ പ്ളാനിന്റെ നിരക്ക്  രണ്ട് എംബിപിഎസ്  വേഗതയില്‍ പത്തു ജിബി വരെ വേഗത്തിലും ശേഷം ഒരു എംബിപിഎസ് വേഗത്തില്‍ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്നതുമായ 499 രൂപയുടെ പ്ളാനിലേക്കു മാറും. ലാന്‍ഡ്ലൈനിനു പ്രത്യേക നിരക്കില്ലാത്ത  ഈ ബ്രോഡ് ബാന്‍ഡ് പ്ളാനുകളില്‍ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ഉപയോഗിക്കാം.  ഞായറാഴ്ചകളില്‍  ഏതു നമ്പറിലേക്കും മറ്റു ദിവസങ്ങളില്‍ രാത്രി ഒമ്പതുമുതല്‍ രാവിലെ ഏഴുവരെയും സൌജന്യമായി സംസാരിക്കാം.

പ്രധാന വാർത്തകൾ
Top