രോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ തീവ്രവാദികളല്ല: ബംഗ്‌ളാദേശ് മന്ത്രി റാഷിദ്ഖാന്‍

Saturday Sep 23, 2017
എം എന്‍ ഉണ്ണികൃഷ്ണന്‍

ബംഗ്ളാദേശ് മന്ത്രി റാഷദ്ഖാന്‍ മെനന്‍

ബംഗ്ളാദേശ് മന്ത്രി റാഷദ്ഖാന്‍ മെനന്‍

ബംഗ്ളാദേശ് മന്ത്രി റാഷദ്ഖാന്‍ മെനന്‍
. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്, ഇടതുപക്ഷ പാര്‍ടികളുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയില്‍ എത്തിയതാണ് അദ്ദേഹം. അവാമി ലീഗിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ സിവില്‍ വ്യോമയാനടൂറിസം വകുപ്പാണ് റാഷിദ്ഖാന്‍ മെനന്‍ കൈകാര്യംചെയ്യുന്നത്. ബംഗ്ളാദേശ് മന്ത്രിസഭയില്‍ പങ്കാളിത്തമുള്ള ഏക ഇടതുപക്ഷകക്ഷിയും വര്‍ക്കേഴ്സ് പാര്‍ടിയാണ്.ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ സുരക്ഷിതഇടം ഉള്‍പ്പെടെ കോഫി അന്നന്‍ സമിതിയുടെ നിര്‍ദേശങ്ങളോട് ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ദേശാഭിമാനിയോട് പറഞ്ഞു. മ്യാന്‍മര്‍ സര്‍ക്കാര്‍ നിയോഗിച്ച കോഫി അന്നന്‍ സമിതി എന്തു നടപടിയും മനുഷ്യത്വപരമായേ ചെയ്യാവൂ എന്നാണ് നിര്‍ദേശിച്ചത്.

രോഹിന്‍ഗ്യന്‍പ്രശ്നം പുതിയ കാര്യമല്ല. 1978 മുതല്‍ പലതവണ അഭയാര്‍ഥികളുടെ ഒഴുക്കുണ്ടായിട്ടുണ്ട്. ഇത്തവണ 4,34,000 അഭയാര്‍ഥികളാണ് ബംഗ്ളാദേശില്‍ എത്തിയത്. നേരത്തെ എത്തിയ മൂന്നുലക്ഷത്തോളം പേര്‍ വേറെയുണ്ട്. എത്തുന്നവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. 17,000 ഗര്‍ഭിണികളുമുണ്ട്. പട്ടിണിപ്പാവങ്ങളാണ്. ഇവരെയെല്ലാം തീവ്രവാദികളായി മുദ്രകുത്തുന്നത് കശ്മീരിലെ ജനങ്ങളെയാകെ വിഘടനവാദികളായി കാണുന്നതുപോലെയാണ്. ബംഗ്ളാദേശും മ്യാന്‍മറും ചേര്‍ന്ന് യോജിച്ചുള്ള പട്രോളിങ്, സൈന്യത്തിന്റെ യോജിച്ചുള്ള പ്രവര്‍ത്തനം, ചര്‍ച്ചകള്‍ തുടങ്ങിയ നിര്‍ദേശം വച്ചെങ്കിലും മ്യാന്‍മര്‍ പ്രതികരിച്ചില്ല.

നാല് പതിറ്റാണ്ട് മുമ്പ് മുജിബുര്‍ റഹ്മാനെ കൊലപ്പെടുത്തി ബംഗ്ളാദേശില്‍ സൈന്യം അധികാരം പിടിച്ചെടുത്തതോടെ ഭരണഘടനയിലെ ജനാധിപത്യവും മതനിരപേക്ഷതയുമെല്ലാം ഇല്ലാതാക്കി. ബംഗ്ളാദേശ് വിമോചനപ്പോരാട്ടത്തെ എതിര്‍ത്ത ശക്തികള്‍ പരസ്യമായി രംഗത്തുവന്നു. ബംഗ്ളാദേശ് നാഷണലിസ്റ്റ് പാര്‍ടി അധികാരത്തില്‍ വന്നപ്പോഴും ആ നയം തുടര്‍ന്നു. ബിഎന്‍പി മന്ത്രിസഭയില്‍ ജമാഅത്ത് ഇസ്ളാമിയുടെ നാലു മന്ത്രിമാര്‍ ഉണ്ടായിരുന്നു. ക്ഷേത്രങ്ങളും പള്ളികളും ആക്രമിക്കുകയും  ഷിയാകളെയും ബ്ളോഗര്‍മാരെയും കൊലപ്പെടുത്തുകയും ചെയ്യുക മതമൌലികവാദികളുടെ പതിവായിരുന്നു. ജനങ്ങളെ അണിനിരത്തിയാണ് ഇക്കൂട്ടരെ നേരിടാന്‍ ശ്രമിക്കുന്നത്. ഇന്ത്യയിലെ സംഭവവികാസങ്ങള്‍  ബംഗ്ളാദേശിലും ചലനമുണ്ടാക്കും. നക്സലൈറ്റ് തീവ്രവാദത്തിന്റെ സ്വാധീനം ബംഗ്ളാദേശ് ഇടതുപക്ഷത്തെ ബാധിച്ചു. അതുപോലെയാണ് ഗോസംരക്ഷണത്തിന്റെ പേരിലുള്ള നീക്കങ്ങളും.

സൈനികഭരണം നടപ്പാക്കിയ സ്വകാര്യവല്‍ക്കരണം തൊഴിലാളിപ്രസ്ഥാനങ്ങളെ ക്ഷീണിപ്പിച്ചിരുന്നു. അഴിമതിയും വലിയതോതിലാണ്. ബിഎന്‍പി ഭരണകാലത്ത് ട്രാന്‍സ്പെരന്‍സി ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ റിപ്പോര്‍ട്ടില്‍ അഴിമതിയുടെ കാര്യത്തില്‍ ബംഗ്ളാദേശിന് ഏറ്റവും മുകള്‍നിരയിലായിരുന്നു സ്ഥാനം. ബംഗ്ളാദേശിലെ എല്ലാ മുന്നേറ്റത്തിന്റെയും മുന്‍നിരയില്‍ ഇടതുപക്ഷമുണ്ട്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ബംഗ്ളാദേശ് ഇടതുപക്ഷത്തെ തളര്‍ച്ചക്കിടയാക്കി. പുതിയ തലമുറയിലെ തൊഴിലാളി, യുവജനരംഗത്ത് നല്ല മുന്നേറ്റമുണ്ട്. ബംഗ്ളാദേശ് ഭരണം പിന്തുടരുന്ന നവലിബറല്‍ നയങ്ങളെ തങ്ങള്‍ അകത്തും പുറത്തും ചെറുക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.

1943ല്‍ ബംഗാള്‍ പ്രവിശ്യയിലെ ഫരീദ്പുരില്‍ ജനിച്ച റാഷിദ്ഖാന്‍ മെനന്‍ സൈനികഭരണത്തിനെതിരായ സമരത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമായത്. അദ്ദേഹത്തിന്റെ ഉപ്പ അബ്ദുള്‍ ജബ്ബാര്‍ ഖാന്‍ പാകിസ്ഥാന്‍ ജനറല്‍ അസംബ്ളി സ്പീക്കറായിരുന്നു. ഉപ്പ ഭരണത്തിലായിരുന്നപ്പോള്‍ താന്‍ ജയിലിലായിരുന്നൂവെന്ന് റാഷിദ്ഖാന്‍ മെനന്‍ ഓര്‍ക്കുന്നു. ഡാക്ക സര്‍വകലാശാലാ യൂണിയന്‍ വൈസ് പ്രസിഡന്റ്, കിഴക്കന്‍ പാകിസ്ഥാന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് എന്നീ നിലകകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം ഏഴുവര്‍ഷം തടവില്‍ കഴിഞ്ഞു. എര്‍ഷാദിന്റെ പട്ടാളഭരണത്തില്‍ ഏകാന്തതടവിലും കഴിയേണ്ടിവന്നു ധനതത്വശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദധാരിയായ ഈ നേതാവിന്. നിരവധി ജലാശയങ്ങളുള്ള ബംഗ്ളാദേശിന് കേരളത്തിലെ കായല്‍ ടൂറിസത്തില്‍നിന്ന് ഏറെ പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഞലമറ ാീൃല: വു://ംംം.റലവെമയവശാമിശ.രീാ/ുലരശമഹ/ിലംുലരശമഹ23092017/673053രോഹിന്‍ഗ്യന്‍പ്രശ്‌നം പരിഹരിക്കാന്‍ തങ്ങള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളോട് മ്യാന്‍മര്‍ പ്രതികരിക്കാത്തതുകൊണ്ടാണ് ഐക്യരാഷ്ട്രസഭയടക്കമുള്ള അന്താരാഷ്ട്രവേദികളിലേക്ക്  വിഷയം എത്തിച്ചതെന്ന് 
ബംഗ്‌ളാദേശ് മന്ത്രി റാഷദ്ഖാന്‍ മെനന്‍. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്, ഇടതുപക്ഷ പാര്‍ടികളുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയില്‍ എത്തിയതാണ് അദ്ദേഹം. അവാമി ലീഗിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ സിവില്‍ വ്യോമയാനടൂറിസം വകുപ്പാണ് റാഷിദ്ഖാന്‍ മെനന്‍ കൈകാര്യംചെയ്യുന്നത്. ബംഗ്‌ളാദേശ് മന്ത്രിസഭയില്‍ പങ്കാളിത്തമുള്ള ഏക ഇടതുപക്ഷകക്ഷിയും വര്‍ക്കേഴ്‌സ് പാര്‍ടിയാണ്.ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ സുരക്ഷിതഇടം ഉള്‍പ്പെടെ കോഫി അന്നന്‍ സമിതിയുടെ നിര്‍ദേശങ്ങളോട് ബംഗ്‌ളാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ദേശാഭിമാനിയോട് പറഞ്ഞു. മ്യാന്‍മര്‍ സര്‍ക്കാര്‍ നിയോഗിച്ച കോഫി അന്നന്‍ സമിതി എന്തു നടപടിയും മനുഷ്യത്വപരമായേ ചെയ്യാവൂ എന്നാണ് നിര്‍ദേശിച്ചത്.
 
രോഹിന്‍ഗ്യന്‍പ്രശ്‌നം പുതിയ കാര്യമല്ല. 1978 മുതല്‍ പലതവണ അഭയാര്‍ഥികളുടെ ഒഴുക്കുണ്ടായിട്ടുണ്ട്. ഇത്തവണ 4,34,000 അഭയാര്‍ഥികളാണ് ബംഗ്‌ളാദേശില്‍ എത്തിയത്. നേരത്തെ എത്തിയ മൂന്നുലക്ഷത്തോളം പേര്‍ വേറെയുണ്ട്. എത്തുന്നവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. 17,000 ഗര്‍ഭിണികളുമുണ്ട്. പട്ടിണിപ്പാവങ്ങളാണ്. ഇവരെയെല്ലാം തീവ്രവാദികളായി മുദ്രകുത്തുന്നത് കശ്മീരിലെ ജനങ്ങളെയാകെ വിഘടനവാദികളായി കാണുന്നതുപോലെയാണ്. ബംഗ്‌ളാദേശും മ്യാന്‍മറും ചേര്‍ന്ന് യോജിച്ചുള്ള പട്രോളിങ്, സൈന്യത്തിന്റെ യോജിച്ചുള്ള പ്രവര്‍ത്തനം, ചര്‍ച്ചകള്‍ തുടങ്ങിയ നിര്‍ദേശം വച്ചെങ്കിലും മ്യാന്‍മര്‍ പ്രതികരിച്ചില്ല.
 
നാല് പതിറ്റാണ്ട് മുമ്പ് മുജിബുര്‍ റഹ്മാനെ കൊലപ്പെടുത്തി ബംഗ്‌ളാദേശില്‍ സൈന്യം അധികാരം പിടിച്ചെടുത്തതോടെ ഭരണഘടനയിലെ ജനാധിപത്യവും മതനിരപേക്ഷതയുമെല്ലാം ഇല്ലാതാക്കി. ബംഗ്‌ളാദേശ് വിമോചനപ്പോരാട്ടത്തെ എതിര്‍ത്ത ശക്തികള്‍ പരസ്യമായി രംഗത്തുവന്നു. ബംഗ്‌ളാദേശ് നാഷണലിസ്റ്റ് പാര്‍ടി അധികാരത്തില്‍ വന്നപ്പോഴും ആ നയം തുടര്‍ന്നു. ബിഎന്‍പി മന്ത്രിസഭയില്‍ ജമാഅത്ത് ഇസ്‌ളാമിയുടെ നാലു മന്ത്രിമാര്‍ ഉണ്ടായിരുന്നു. ക്ഷേത്രങ്ങളും പള്ളികളും ആക്രമിക്കുകയും  ഷിയാകളെയും ബ്‌ളോഗര്‍മാരെയും കൊലപ്പെടുത്തുകയും ചെയ്യുക മതമൌലികവാദികളുടെ പതിവായിരുന്നു. ജനങ്ങളെ അണിനിരത്തിയാണ് ഇക്കൂട്ടരെ നേരിടാന്‍ ശ്രമിക്കുന്നത്. ഇന്ത്യയിലെ സംഭവവികാസങ്ങള്‍  ബംഗ്‌ളാദേശിലും ചലനമുണ്ടാക്കും. നക്‌സലൈറ്റ് തീവ്രവാദത്തിന്റെ സ്വാധീനം ബംഗ്‌ളാദേശ് ഇടതുപക്ഷത്തെ ബാധിച്ചു. അതുപോലെയാണ് ഗോസംരക്ഷണത്തിന്റെ പേരിലുള്ള നീക്കങ്ങളും.
 
സൈനികഭരണം നടപ്പാക്കിയ സ്വകാര്യവല്‍ക്കരണം തൊഴിലാളിപ്രസ്ഥാനങ്ങളെ ക്ഷീണിപ്പിച്ചിരുന്നു. അഴിമതിയും വലിയതോതിലാണ്. ബിഎന്‍പി ഭരണകാലത്ത് ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ റിപ്പോര്‍ട്ടില്‍ അഴിമതിയുടെ കാര്യത്തില്‍ ബംഗ്‌ളാദേശിന് ഏറ്റവും മുകള്‍നിരയിലായിരുന്നു സ്ഥാനം. ബംഗ്‌ളാദേശിലെ എല്ലാ മുന്നേറ്റത്തിന്റെയും മുന്‍നിരയില്‍ ഇടതുപക്ഷമുണ്ട്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ബംഗ്‌ളാദേശ് ഇടതുപക്ഷത്തെ തളര്‍ച്ചക്കിടയാക്കി. പുതിയ തലമുറയിലെ തൊഴിലാളി, യുവജനരംഗത്ത് നല്ല മുന്നേറ്റമുണ്ട്. ബംഗ്‌ളാദേശ് ഭരണം പിന്തുടരുന്ന നവലിബറല്‍ നയങ്ങളെ തങ്ങള്‍ അകത്തും പുറത്തും ചെറുക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
 
1943ല്‍ ബംഗാള്‍ പ്രവിശ്യയിലെ ഫരീദ്പുരില്‍ ജനിച്ച റാഷിദ്ഖാന്‍ മെനന്‍ സൈനികഭരണത്തിനെതിരായ സമരത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമായത്. അദ്ദേഹത്തിന്റെ ഉപ്പ അബ്ദുള്‍ ജബ്ബാര്‍ ഖാന്‍ പാകിസ്ഥാന്‍ ജനറല്‍ അസംബ്‌ളി സ്പീക്കറായിരുന്നു. ഉപ്പ ഭരണത്തിലായിരുന്നപ്പോള്‍ താന്‍ ജയിലിലായിരുന്നൂവെന്ന് റാഷിദ്ഖാന്‍ മെനന്‍ ഓര്‍ക്കുന്നു. ഡാക്ക സര്‍വകലാശാലാ യൂണിയന്‍ വൈസ് പ്രസിഡന്റ്, കിഴക്കന്‍ പാകിസ്ഥാന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് എന്നീ നിലകകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം ഏഴുവര്‍ഷം തടവില്‍ കഴിഞ്ഞു. എര്‍ഷാദിന്റെ പട്ടാളഭരണത്തില്‍ ഏകാന്തതടവിലും കഴിയേണ്ടിവന്നു ധനതത്വശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദധാരിയായ ഈ നേതാവിന്. നിരവധി ജലാശയങ്ങളുള്ള ബംഗ്‌ളാദേശിന് കേരളത്തിലെ കായല്‍ ടൂറിസത്തില്‍നിന്ന് ഏറെ പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രോഹിന്‍ഗ്യന്‍പ്രശ്‌നം പരിഹരിക്കാന്‍ തങ്ങള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളോട് മ്യാന്‍മര്‍ പ്രതികരിക്കാത്തതുകൊണ്ടാണ് ഐക്യരാഷ്ട്രസഭയടക്കമുള്ള അന്താരാഷ്ട്രവേദികളിലേക്ക് വിഷയം എത്തിച്ചതെന്ന് ബംഗ്‌ളാദേശ് മന്ത്രി റാഷദ്ഖാന്‍ മെനന്‍. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്, ഇടതുപക്ഷ പാര്‍ടികളുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയില്‍ എത്തിയതാണ് അദ്ദേഹം. അവാമി ലീഗിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ സിവില്‍ വ്യോമയാനടൂറിസം വകുപ്പാണ് റാഷിദ്ഖാന്‍ മെനന്‍ കൈകാര്യംചെയ്യുന്നത്. ബംഗ്‌ളാദേശ് മന്ത്രിസഭയില്‍ പങ്കാളിത്തമുള്ള ഏക ഇടതുപക്ഷകക്ഷിയും വര്‍ക്കേഴ്‌സ് പാര്‍ടിയാണ്.ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ സുരക്ഷിതഇടം ഉള്‍പ്പെടെ കോഫി അന്നന്‍ സമിതിയുടെ നിര്‍ദേശങ്ങളോട് ബംഗ്‌ളാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ദേശാഭിമാനിയോട് പറഞ്ഞു. മ്യാന്‍മര്‍ സര്‍ക്കാര്‍ നിയോഗിച്ച കോഫി അന്നന്‍ സമിതി എന്തു നടപടിയും മനുഷ്യത്വപരമായേ ചെയ്യാവൂ എന്നാണ് നിര്‍ദേശിച്ചത്.
 
രോഹിന്‍ഗ്യന്‍പ്രശ്‌നം പുതിയ കാര്യമല്ല. 1978 മുതല്‍ പലതവണ അഭയാര്‍ഥികളുടെ ഒഴുക്കുണ്ടായിട്ടുണ്ട്. ഇത്തവണ 4,34,000 അഭയാര്‍ഥികളാണ് ബംഗ്‌ളാദേശില്‍ എത്തിയത്. നേരത്തെ എത്തിയ മൂന്നുലക്ഷത്തോളം പേര്‍ വേറെയുണ്ട്. എത്തുന്നവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. 17,000 ഗര്‍ഭിണികളുമുണ്ട്. പട്ടിണിപ്പാവങ്ങളാണ്. ഇവരെയെല്ലാം തീവ്രവാദികളായി മുദ്രകുത്തുന്നത് കശ്മീരിലെ ജനങ്ങളെയാകെ വിഘടനവാദികളായി കാണുന്നതുപോലെയാണ്. ബംഗ്‌ളാദേശും മ്യാന്‍മറും ചേര്‍ന്ന് യോജിച്ചുള്ള പട്രോളിങ്, സൈന്യത്തിന്റെ യോജിച്ചുള്ള പ്രവര്‍ത്തനം, ചര്‍ച്ചകള്‍ തുടങ്ങിയ നിര്‍ദേശം വച്ചെങ്കിലും മ്യാന്‍മര്‍ പ്രതികരിച്ചില്ല.
 
നാല് പതിറ്റാണ്ട് മുമ്പ് മുജിബുര്‍ റഹ്മാനെ കൊലപ്പെടുത്തി ബംഗ്‌ളാദേശില്‍ സൈന്യം അധികാരം പിടിച്ചെടുത്തതോടെ ഭരണഘടനയിലെ ജനാധിപത്യവും മതനിരപേക്ഷതയുമെല്ലാം ഇല്ലാതാക്കി. ബംഗ്‌ളാദേശ് വിമോചനപ്പോരാട്ടത്തെ എതിര്‍ത്ത ശക്തികള്‍ പരസ്യമായി രംഗത്തുവന്നു. ബംഗ്‌ളാദേശ് നാഷണലിസ്റ്റ് പാര്‍ടി അധികാരത്തില്‍ വന്നപ്പോഴും ആ നയം തുടര്‍ന്നു. ബിഎന്‍പി മന്ത്രിസഭയില്‍ ജമാഅത്ത് ഇസ്‌ളാമിയുടെ നാലു മന്ത്രിമാര്‍ ഉണ്ടായിരുന്നു. ക്ഷേത്രങ്ങളും പള്ളികളും ആക്രമിക്കുകയും  ഷിയാകളെയും ബ്‌ളോഗര്‍മാരെയും കൊലപ്പെടുത്തുകയും ചെയ്യുക മതമൌലികവാദികളുടെ പതിവായിരുന്നു. ജനങ്ങളെ അണിനിരത്തിയാണ് ഇക്കൂട്ടരെ നേരിടാന്‍ ശ്രമിക്കുന്നത്. ഇന്ത്യയിലെ സംഭവവികാസങ്ങള്‍  ബംഗ്‌ളാദേശിലും ചലനമുണ്ടാക്കും. നക്‌സലൈറ്റ് തീവ്രവാദത്തിന്റെ സ്വാധീനം ബംഗ്‌ളാദേശ് ഇടതുപക്ഷത്തെ ബാധിച്ചു. അതുപോലെയാണ് ഗോസംരക്ഷണത്തിന്റെ പേരിലുള്ള നീക്കങ്ങളും.
 
സൈനികഭരണം നടപ്പാക്കിയ സ്വകാര്യവല്‍ക്കരണം തൊഴിലാളിപ്രസ്ഥാനങ്ങളെ ക്ഷീണിപ്പിച്ചിരുന്നു. അഴിമതിയും വലിയതോതിലാണ്. ബിഎന്‍പി ഭരണകാലത്ത് ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ റിപ്പോര്‍ട്ടില്‍ അഴിമതിയുടെ കാര്യത്തില്‍ ബംഗ്‌ളാദേശിന് ഏറ്റവും മുകള്‍നിരയിലായിരുന്നു സ്ഥാനം. ബംഗ്‌ളാദേശിലെ എല്ലാ മുന്നേറ്റത്തിന്റെയും മുന്‍നിരയില്‍ ഇടതുപക്ഷമുണ്ട്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ബംഗ്‌ളാദേശ് ഇടതുപക്ഷത്തെ തളര്‍ച്ചക്കിടയാക്കി. പുതിയ തലമുറയിലെ തൊഴിലാളി, യുവജനരംഗത്ത് നല്ല മുന്നേറ്റമുണ്ട്. ബംഗ്‌ളാദേശ് ഭരണം പിന്തുടരുന്ന നവലിബറല്‍ നയങ്ങളെ തങ്ങള്‍ അകത്തും പുറത്തും ചെറുക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
 
1943ല്‍ ബംഗാള്‍ പ്രവിശ്യയിലെ ഫരീദ്പുരില്‍ ജനിച്ച റാഷിദ്ഖാന്‍ മെനന്‍ സൈനികഭരണത്തിനെതിരായ സമരത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമായത്. അദ്ദേഹത്തിന്റെ ഉപ്പ അബ്ദുള്‍ ജബ്ബാര്‍ ഖാന്‍ പാകിസ്ഥാന്‍ ജനറല്‍ അസംബ്‌ളി സ്പീക്കറായിരുന്നു. ഉപ്പ ഭരണത്തിലായിരുന്നപ്പോള്‍ താന്‍ ജയിലിലായിരുന്നൂവെന്ന് റാഷിദ്ഖാന്‍ മെനന്‍ ഓര്‍ക്കുന്നു. ഡാക്ക സര്‍വകലാശാലാ യൂണിയന്‍ വൈസ് പ്രസിഡന്റ്, കിഴക്കന്‍ പാകിസ്ഥാന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് എന്നീ നിലകകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം ഏഴുവര്‍ഷം തടവില്‍ കഴിഞ്ഞു. എര്‍ഷാദിന്റെ പട്ടാളഭരണത്തില്‍ ഏകാന്തതടവിലും കഴിയേണ്ടിവന്നു ധനതത്വശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദധാരിയായ ഈ നേതാവിന്. നിരവധി ജലാശയങ്ങളുള്ള ബംഗ്‌ളാദേശിന് കേരളത്തിലെ കായല്‍ ടൂറിസത്തില്‍നിന്ന് ഏറെ പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
വാർത്തകൾ
കൂടുതല്‍ വായിക്കുക
അഭിമുഖം