ജനങ്ങള്‍ക്ക് മോഡി നല്‍കിയത് പാഴ്‌വാഗ്‌ദാനങ്ങള്‍; സാമ്പത്തിക-കാര്‍ഷിക മേഖലകള്‍ തകര്‍ന്നു തരിപ്പണമായി, ദക്ഷിണേഷ്യന്‍ സമ്മേളനത്തില്‍ സീതാറാം യെച്ചൂരി

Sunday Sep 24, 2017

കൊച്ചി > പ്രധാനമന്ത്രി നരേന്ദ്രമോഡി നടപ്പാക്കുന്നത് നവലിബറല്‍ നയങ്ങളാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങള്‍ക്ക് മോഡി നല്‍കിയ വാഗ്ദാനങ്ങള്‍ പാഴ്‌വാഗ്ദാനങ്ങളാണെന്നും യെച്ചൂരി വിമര്‍ശിച്ചു. രണ്ട് ദിവസമായി തുടര്‍ന്നിരുന്ന ദക്ഷിണേഷ്യന്‍ കമ്മ്യൂണിസ്റ്റ് സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഡിയുടെ ഭരണത്തില്‍ തൊഴില്‍ അവസരങ്ങള്‍ ഇല്ലാതായി. നോട്ട് നിരോധിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞതൊന്നും നടപ്പായില്ലെന്നും യെച്ചൂരി ആരോപിച്ചു. പെട്രോള്‍ വിലയില്‍ നിന്നും പിഴിഞ്ഞെടുക്കുന്ന പണം പരസ്യത്തിനായി ഉപയോഗിക്കുന്നു. 60 ശതമാനം ജിഡിപി കൈയ്യാളുന്നത് ഒരു ശതമാനം ആളുകളാണ്. കാര്‍ഷിക മേഖലയും സമ്പത്ത് വ്യവസ്ഥയും തകര്‍ന്നടിഞ്ഞുവെന്നും  അദ്ദേഹം കുറ്റപ്പെടുത്തി.

സമാപനസമ്മേളനത്തിന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍  അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, എസ് രാമചന്ദ്രന്‍ പിള്ള എന്നിവര്‍ സംസാരിക്കും.

വാർത്തകൾ
കൂടുതല്‍ വായിക്കുക
അഭിമുഖം