വേണമെങ്കില്‍ തയമ്പ് കാണിക്കാം... കലാകുടുംബത്തിന്റെ തയമ്പേ!

Wednesday Jan 10, 2018

ചിലരെ കണ്ടാല്‍ മത്സരാര്‍ഥികളുടെ രക്ഷിതാക്കളാണോ ഗുരുക്കന്മാരാണോ പിആര്‍ഒ ആണോയെന്ന് മനസ്സിലാകില്ല. പത്രത്തിലും ചാനലിലും പടവും വാര്‍ത്തയും വരുത്താന്‍ എന്തെല്ലാം അഭ്യാസങ്ങളാണ് ഇക്കൂട്ടര്‍ നടത്തുന്നത്. എന്റെ മകള്‍ വീണമീട്ടും,  ഒപ്പനയില്‍ മണവാട്ടി ആയിരുന്നു. മോന്‍ പാട്ടുകാരനാ...

ഞാന്‍ പാടും ആടും... എനിക്കും കുറേ ഗപ്പൊക്കെ കിട്ടീണ്ട്..അങ്ങനെ അങ്ങനെ. ഞങ്ങളുടെ കുടുംബത്തില്‍ കലയുടെ തയമ്പുണ്ട്. എന്നുവരെ പറഞ്ഞുകളയും. കുടുംബചരിത്ര പുസ്തകവുമായാണ് ചിലരുടെ വരവ്. മീഡിയയാണെന്ന് കേട്ടാല്‍മതി ഉടന്‍ റേഡിയോപോലെ ഓണാക്കും. പിന്നെ നിര്‍ത്തില്ല. വേണ്ടച്ഛാ നിര്‍ത്തച്ഛാ...കാണിക്കണ്ടച്ഛാ എന്നു തര്‍ക്കിക്കുന്ന ന്യൂജന്‍ മക്കളുമുണ്ട് ട്ടാ... എന്താകുമോ എന്തോ...

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്895
2പാലക്കാട്‌893
3മലപ്പുറം875
4തൃശ്ശൂർ865
5കണ്ണൂർ 865
6എറണാകുളം834
7കോട്ടയം798
8ആലപ്പുഴ797
9തിരുവനന്തപുരം796
10കൊല്ലം795
11കാസർകോട്765
12വയനാട്720
13പത്തനംതിട്ട710
14ഇടുക്കി671
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ