21 November Wednesday

അമേരിക്കയിൽ യുട്യൂബ്‌ ആസ്‌ഥാനത്ത്‌ വെടിവെയ്‌പ്‌, അക്രമി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 4, 2018


കലിഫോർണിയ >വടക്കൻ കലിഫോർണിയയിൽ സാൻ‌ഫ്രാൻസിസ്കോയ്ക്കു സമീപം സാൻബ്രൂണോയിലെ യൂട്യൂബ് ആസ്ഥാനത്തുണ്ടായ വെടിവയ്പിൽ മൂന്നുപേർക്കു പരുക്കേറ്റു. ആക്രമണം നടത്തിയെന്നു സംശയിക്കുന്ന സ്ത്രീയെ, കെട്ടിടത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയതായി വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു.

30 വയസ് പ്രായം തോന്നിക്കുന്ന അക്രമിയെ തിരിച്ചറിഞ്ഞിട്ടുമില്ല.അക്രമത്തിന്‌ എന്താണ്‌ പ്രകോപനം എന്നും അറിവായിട്ടില്ല.  ഈ മേഖലയിൽനിന്ന് ഒഴിഞ്ഞുനിൽ‌ക്കണമെന്നു പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വെടിയൊച്ച കേട്ടതായും ആളുകൾ പരിഭ്രാന്തരാണെന്നും ജീവനക്കാരിൽ ചിലർ ട്വീറ്റ് ചെയ്തു. അന്വേഷണം ആരംഭിച്ചതായി യുട്യൂബ് ഉടമകളായ ഗൂഗിൾ അറിയിച്ചു. ഭീകരവാദവുമായി ബന്ധമില്ലെന്നാണ്‌ കരുതുന്നതെന്ന്‌ പൊലീസ്‌ വൃത്തങ്ങൾ പറയുന്നു.

പ്രധാന വാർത്തകൾ
Top