13 November Tuesday

പാഞ്ഞുവന്ന ബസിനടിയില്‍ നിന്നും യുവതി അത്‌ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 8, 2017

ലണ്ടണ്‍  > കാല്‍നടയാത്രികയുടെ ജീവന്‍ തലനാരിഴക്കായിരുന്നു തിരിച്ചുകിട്ടിയത്. ഞെട്ടിക്കുന്ന വീഡിയോ ദൃശ്യം വഴിയില്‍ സ്ഥാപിച്ച സിസിടിവിയിലും പതിഞ്ഞു. പ്രഭാത സവാരിക്കിടെ എതിരെ വന്ന വ്യക്തിയുടെ ശരീരത്തില്‍ തട്ടി റോഡില്‍ വീണ യുവതി പാഞ്ഞുവന്ന ബസിന്റെ ടയറിനടിയില്‍ നിന്നും ഇഞ്ചോടിഞ്ച് വ്യത്യാസത്തില്‍ രക്ഷപ്പെടുകയായിരുന്നു. ലണ്ടണില പുട്ണി പാലത്തിലായിരുന്നു സംഭവം. ഡ്രൈവര്‍ വളരെ വിദഗ്ധമായി വാഹനം വെട്ടിച്ച് മാറ്റിയതിനാലാണ് യുവതിക്ക് ജീവന്‍ തിരിച്ചുകിട്ടിയത്.

വെള്ളിയാഴ്ച്ച രാവിലെ 7.40നാണ് 33കാരിയെ ജോഗ്ഗിങ്ങിനിടയില്‍ യുവാവ് അബദ്ധത്തില്‍ മുട്ടുകയും അവര്‍ റോഡിലേക്ക് വീഴുകയും ചെയ്തത്. ഉടന്‍ തന്നെ പിറകെ വന്ന ബസ് വെട്ടിച്ചുമാറ്റുകയായിരുന്നു. ബസ് പിന്നീട് നിര്‍ത്തുകയും യാത്രക്കാരെല്ലാം ഓടിയെത്തുകയും ചെയ്തു. അപകടത്തില്‍ യുവതിക്ക് ചെറിയ പരിക്കുകളുണ്ട്. അതേസമയം, തട്ടി വീഴ്ത്തിയ ശേഷം ഓട്ടം നിര്‍ത്താതെ പോയ വ്യക്തി 15 മിനിറ്റിന് ശേഷം മറുവശത്തൂടെ പോകുകയും ചെയ്തു. ഇയാളോട് സംസാരിക്കാന്‍ യുവതി ശ്രമിച്ചെങ്കിലും കേള്‍ക്കാന്‍ തയ്യാറായില്ലെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.
 

പ്രധാന വാർത്തകൾ
Top