25 September Tuesday

പ്രതിസന്ധിയിലും വെനസ്വേലയില്‍ വേതനവര്‍ധന

വെബ് ഡെസ്‌ക്‌Updated: Tuesday Jan 2, 2018

കാരക്കാസ് > സാമ്പത്തിക പ്രതിസന്ധിക്കിടയിലും വേതനവര്‍ധനയുമായി വെനസ്വേല. കുറഞ്ഞ വേതനം 40 ശതമാനം വര്‍ധിപ്പിക്കാനാണ് വെനസ്വേലന്‍ സര്‍ക്കാര്‍ തീരുമാനം. വര്‍ഷാവസാനം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രസിഡന്റ് നിക്കോളാസ് മഡുറോയാണ് വേതനവര്‍ധനയെപ്പറ്റി അറിയിച്ചത്. തൊഴിലാളികളുടെ സംരക്ഷണത്തിനുവേണ്ടിയാണ് ഇത് നടപ്പാക്കുന്നതെന്ന് മഡുറോ പറഞ്ഞു. അമേരിക്ക വെനസ്വേലക്കും മഡുറോക്കുമെതിരെ ഉപരോധം ശക്തമാക്കുന്നതിനു പിന്നാലെയാണ് ഈ പ്രഖ്യാപനം.
 

പ്രധാന വാർത്തകൾ
Top