19 September Wednesday

ജറുസലേം: ട്രംപിന്റെ പ്രഖ്യാപനം യുഎന്‍ തള്ളി

വെബ് ഡെസ്‌ക്‌Updated: Sunday Dec 10, 2017

ഐക്യരാഷ്ട്രസഭാ കേന്ദ്രം > ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടി ഐക്യരാഷ്ട്ര സഭ തള്ളി. വെള്ളിയാഴ്ച രാത്രി  ചേര്‍ന്ന യുഎന്‍ സുരക്ഷാ കൌണ്‍സിലിന്റെ അടിയന്തര യോഗമാണ് ട്രംപിന്റെ പ്രഖ്യാപനം തള്ളിയത്. യുഎന്നിന് ഇസ്രയേല്‍ വിരുദ്ധ നിലപാടാണെന്ന് അമേരിക്കന്‍ സ്ഥാനപതി നിക്കി ഹാലി ആരോപിച്ചു.

പശ്ചിമേഷ്യന്‍ മേഖലയിലാകെ സംഘര്‍ഷം വളര്‍ത്താനുള്ള യുഎസിന്റെ നിലപാടില്‍ പരക്കെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ ചേര്‍ന്ന പ്രത്യേക സുരക്ഷാ കൌണ്‍സിലില്‍ യുഎസ് ഒറ്റപ്പെട്ടു. പലസ്തീനും ഇസ്രയേലും തമ്മിലുള്ള കൂടിയാലോചനകള്‍ക്കുശേഷമേ ഇത്തരമൊരു തീരുമാനത്തിലേക്കെത്താവൂ എന്ന്  അഞ്ച് അംഗരാഷ്ട്രങ്ങള്‍ യോഗശേഷം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇരു കൂട്ടര്‍ക്കും പൊതു ആസ്ഥാനമായി ജറുസലേം എന്ന തീരുമാനത്തില്‍ എത്തുംവരെ ജറുസലേമിനുമേലുള്ള പരമാധികാരം അംഗീകരിക്കാനാകില്ലെന്നായിരുന്നു യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ നിലപാട്. ഇതിനിടെ ഗാസ മുനമ്പില്‍ ഹമാസ് താവളത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ ഗാസ മുനമ്പിലെ നസറേത്തില്‍ പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. അബ്ദുല്ല അല്‍ അതല്‍ (28), മുഹമ്മദ്  അല്‍ സഫാദി (30) എന്നിവരാണ് കൊല്ലപ്പെട്ടത്. 

പ്രധാന വാർത്തകൾ
Top