13 November Tuesday

നിയമിച്ച് ദിവസങ്ങള്‍ക്കകം മാധ്യമ ഉപദേഷ്ടാവിനെ ട്രംപ് പുറത്താക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 1, 2017

വാഷിങ്ടണ്‍ > 10 ദിവസം മുമ്പ് നിയമിച്ച മാധ്യമ ഉപദേഷ്ടാവിനെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കി. ആന്റണി സ്‌കറാമൂച്ചിയെയാണ് പുറത്താക്കിയത്. കഴിഞ്ഞദിവസം നിയമിതനായ വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലിയിലേക്ക് അധികാരം കേന്ദ്രീകരിക്കാനുള്ള നീക്കമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോണ്‍ കെല്ലിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് സ്‌കറാമൂച്ചിയെ പുറത്താക്കിയതെന്നും അഭ്യൂഹമുണ്ട്. മുന്‍ ചീഫ് ഓഫ് സ്റ്റാഫ് റെയിന്‍സ് പ്രീബസിനെ നാടകീയമായി പുറത്താക്കിയാണ് കെല്ലി കഴിഞ്ഞദിവസം പദവിയിലെത്തിയത്.
 

പ്രധാന വാർത്തകൾ
Top