18 November Sunday

ട്രംപും ഷിൻസോ അബേയും കൂടിക്കാഴ‌്ച നടത്തും

വെബ് ഡെസ്‌ക്‌Updated: Wednesday May 30, 2018

വാഷിങ‌്ടൺ > ജൂൺ 12ന‌് സിംഗപ്പൂരിൽ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ‌് അന്നുമായി നടത്തുന്ന കൂടിക്കാഴ‌്ചയ‌്ക്ക‌് മുന്നോടിയായി അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബേയുമായി കൂടിക്കാഴ‌്ച നടത്തും.

തങ്ങൾ ഇരുവരും കൂടിക്കാഴ‌്ച നടത്തുമെന്നും ഉത്തരകൊറിയയുമായുള്ള പ്രശ‌്നങ്ങൾ എത്രയും പെട്ടെന്ന‌് പരിഹരിക്കാൻ അമേരിക്കയോട‌് ആവശ്യപ്പെടുമെന്നും അബേ വ്യക്തമാക്കി. ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങളും ബാലിസ്റ്റിക‌് മിസൈൽ പരീക്ഷണങ്ങളും പൂർണമായും ഒഴിവാക്കേണ്ടത‌് അനിവാര്യമാണെന്ന‌് വൈറ്റ‌് ഹൗസ‌് വ്യക്തമാക്കി. ടെലിഫോണിൽ നടത്തിയ ചർച്ചയിൽ ഉത്തരകൊറിയയിൽ നടക്കുന്ന സംഭവവികാസങ്ങൾ ട്രംപും അബേയും വിലയിരുത്തി. ജൂൺ 12ന‌് നടത്താമെന്ന‌് തീരുമാനിച്ച ഉച്ചകോടിയിൽനിന്ന‌് മുന്നറിയിപ്പേതുമില്ലാതെ ട്രംപ‌് പിന്മാറിയിരുന്നു. അടുത്ത ദിവസംനിലപാട‌് തിരുത്തിയ ട്രംപ‌് കൂടിക്കാഴ‌്ച നിശ്ചയപ്രകാരം നടക്കുമെന്ന‌് പ്രഖ്യാപിച്ചു. ഉത്തരകൊറിയൻ അധികൃതരുടെ ഇടപെടൽ വിജയംകണ്ടതോടെയാണ‌് ട്രംപ‌് കൂടിക്കാഴ‌്ച നടക്കുമെന്ന‌് പ്രഖ്യാപിച്ചത‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top