ad
Deshabhimani

ട്രംപിനെതിരെ വീണ്ടും കോടതി; വിസാനിരോധനത്തിനുള്ള രണ്ടാമത്തെ നിയമവും തടഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 16, 2017, 05:44 AM | 0 min read

വാഷിങ്ടണ്‍> ആറ് മുസ്ളിം രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളുടെ പ്രവേശനത്തെ തടയുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊണ്ടുവരുന്ന യാത്രാ വിലക്കിന് അമേരിക്കന്‍ കോടതിയുടെ വിലക്ക്. യാത്രാവിലക്ക് നടപ്പില്‍ വരുന്നതിന് തൊട്ടുമുമ്പായാണ് ഹവായി കോടതി ഉത്തരവ് തടഞ്ഞത്.

അഭയാര്‍ഥികളെ വിലക്കുന്ന ഉത്തരവ് അമേരിക്കന്‍ ഭരണഘടനയനുസരിച്ച് മുസ്ളിം മതവിഭാഗങ്ങള്‍ക്കുനേരെയുള്ള വിവേചനമാണെന്നു കാണിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ജഡ്ജി ഡെറിക് വാട്സണ്‍ തടഞ്ഞത്.

എന്നാല്‍ കോടതിയുടെ പരിധികടക്കലാണ് ഈ വിധിയെന്നും ഇതിനെതിരായി നിയമപോരാട്ടം നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. രാജ്യത്തിന്റെ താല്‍പര്യത്തെ മുന്‍നിര്‍ത്തി, അഭയാര്‍ഥി പ്രവാഹം തടയുന്നതിന് ഭരണഘടനാ പ്രകാരം പ്രസിഡന്റിന് അധികാരമുണ്ട്. എത്രയും പെട്ടെന്നുതന്നെ ഹവായ് കോടതി വിധിക്കെതിരായി സുപ്രീം കോടതിയെ സമീപിക്കുമെന്നും ട്രംപ്  പറഞ്ഞു.

ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള പൌരന്‍മാരെ 90 ദിവസത്തേക്കും അഭയാര്‍ഥികളെ 120 ദിവസത്തേക്കും വിലക്കുന്ന നിയമമാണ് ട്രംപ് നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്.ഭീകരര്‍ അമേരിക്കയിലേക്ക് കടക്കുന്നത് തടയാനാണ് യാത്രാവിലക്ക് എന്നായിരുന്നു ട്രംപിന്റെ വാദം. എന്നാല്‍ നിയമം വിവേചനപരമാണെന്ന് കോടതി ചുണ്ടിക്കാട്ടി.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home