Top
23
Tuesday, January 2018
About UsE-Paper

ഭീഷണി വിലപ്പോകില്ലെന്ന് പലസ്‌തീന്‍

Friday Dec 22, 2017
വെബ് ഡെസ്‌ക്‌

ഗാസ > യുഎന്‍ പൊതുസഭയില്‍ എതിര്‍ത്ത് വോട്ട് ചെയ്താന്‍ ധനസഹായം റദ്ദാക്കുമെന്ന് ഭീഷണി മുഴക്കിയിതിലൂടെ അംഗരാഷ്ട്രങ്ങളെ അമേരിക്ക ഭീഷണിപ്പെടുത്തുകയാണെന്ന് പലസ്തീന്‍ പോരാട്ട സംഘടനകള്‍. ഭീഷണിപ്പെടുത്താനും വിലയ്ക്കുവാങ്ങാനും പറ്റാത്ത ചില കാര്യങ്ങളുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഇതോടെ ബോധ്യപ്പെടുമെന്ന് പലസ്തീന്‍ വിമോചന സംഘടനാ നേതാവായ ഡോ. ഹനാന്‍ അഷ്‌റാവി പറഞ്ഞു. അമേരിക്കന്‍ നിലപാടിനെതിരെ ഗാസയിലും വെസ്റ്റ്ബാങ്കിലും പലസ്തീന്‍ സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി.
 

Related News

കൂടുതൽ വാർത്തകൾ »