19 November Monday

കാബൂളില്‍ ചാനല്‍ ആസ്ഥാനത്ത് ഭീകരാക്രമണം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 8, 2017

കാബൂള്‍ > അഫ്ഗാനിസ്ഥാനില്‍ ടെലിവിഷന്‍ ചാനല്‍ ആസ്ഥാനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. ഷംഷാദ് ടിവിയുടെ കാബൂള്‍ ആസ്ഥാനത്താണ് ആക്രമണമുണ്ടായത്. മൂന്നു മണിക്കൂറോളം നീണ്ട പ്രത്യാക്രമണത്തിലൂടെയാണ് അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭീകരരെ തുരത്തി ചാനല്‍ജീവനക്കാരെ രക്ഷപ്പെടുത്തിയത്.

പൊലീസ് വേഷത്തിലാണ് ഭീകരര്‍ ചാനലില്‍ ഇരച്ചുകയറിയത്. ഭീകരരെ ഒഴിപ്പിച്ച് മണിക്കൂറുകള്‍ക്കുശേഷം ചാനല്‍ വീണ്ടും പ്രക്ഷേപണം ആരംഭിച്ചു. ചാനലിന്റെ കവാടത്തിനു മുന്നില്‍ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു ഭീകരന്‍ ഉള്ളില്‍ കടന്ന് വെടിയുതിര്‍ത്തു. ഓഫീസിലേക്ക് ഗ്രനേഡുകള്‍ എറിഞ്ഞു. ചാനലിന്റെ സുരക്ഷാചുമതലുള്ള രണ്ടു ജീവനക്കാരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് രംഗത്ത് എത്തി. സംഭവവുമായി ബന്ധമില്ലെന്ന് താലിബാന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

മാധ്യമസ്വാതന്ത്യ്രത്തിനെതിരായ ആക്രമണമാണ് ഉണ്ടായതെന്നും ചാനലിനെ നിശ്ശബ്ദമാക്കാനാകില്ലെന്നും പരിക്കേറ്റ് ചികിത്സയിലുള്ള ചാനല്‍ ന്യൂസ് ഡയറക്ടര്‍ അബിദ് എഹ്സാസ് പറഞ്ഞു. കഴിഞ്ഞവര്‍ഷംമാത്രം 13 മാധ്യമപ്രവര്‍ത്തകരാണ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടത്.

പ്രധാന വാർത്തകൾ
Top