14 November Wednesday

സൂ ചിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബെറിഞ്ഞയാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Feb 4, 2018


യാൻഗൂൺ > മ്യാൻമർ സ്റ്റേറ്റ് കൗൺസിലർ ഓങ്സാൻ സൂ ചിയുടെ വസതിക്കുനേരെ പെട്രോൾബോംബെറിഞ്ഞയാൾ പിടിയിൽ. വെള്ളിയാഴ്ച പുലർച്ചെ വിൻ നയ്ങ് എന്ന നാൽപ്പത്തെട്ടുകാരനാണ് പിടിയിലായത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് തടാകക്കരയിലുള്ള സൂ ചിയുടെ വീടിനുനേരെ ബോംബെറിഞ്ഞത്. ഉടൻ തീയണച്ചതിനാൽ ദുരന്തമുണ്ടായില്ല. മന്ത്രവാദികളുടെ ശാപം കാരണമാണ് ബോംബെറിഞ്ഞതെന്നാണ് ഇയാളുടെ മൊഴി. 

നിർമാണക്കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് വിൻ. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് ഫെയ്സ്ബുക്ക് പേജിൽ അറിയിച്ചു. സംഭവത്തിൽ സൂ ചി പ്രതികരിച്ചിട്ടില്ല.
 

പ്രധാന വാർത്തകൾ
Top