25 September Tuesday

പണം നൽകി; ട്രംപ‌് സമ്മതിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 4, 2018


വാഷിങ‌്ടൺ
നീലച്ചിത്ര നടി സ്റ്റോമി ഡാനിയലിന‌് പണം നൽകിയതായി ഒടുവില്‍ ട്രംപിന്റെ കുറ്റസമ്മതം. പണം നൽകിയത‌് തെരഞ്ഞെടുപ്പുപ്രചാരണ ഫണ്ടിൽനിന്നല്ലെന്നും ട്രംപ‌് വ്യാഴാഴ‌്ച ട്വിറ്ററിൽ കുറിച്ചു. ആദ്യമായാണ‌് ലൈംഗികാരോപണത്തിൽ ട്രംപ‌് കുറ്റസമ്മതം നടത്തുന്നത‌്.ട്രംപ‌് നീലച്ചിത്ര നടി സ്റ്റോമി ഡാനിയലുമായി ബന്ധം പുലർത്തിയിരുന്നതായും തെരഞ്ഞെടുപ്പുസമയത്ത‌് പ്രചാരണഫണ്ടില്‍ നിന്ന് പണംനല്‍കി വായടപ്പിച്ചതായും നേരത്തെ ആരോപണമുയർന്നിരുന്നു.

തന്റെ വക്കീൽ വഴിയാണ‌് 2016 തെരഞ്ഞെടുപ്പുസമയത്ത‌് നടിക്ക് പണം കൈമാറിയതെന്നും എന്നാൽ, നടിയുമായി തനിക്ക‌് ബന്ധമുണ്ടായിരുന്നില്ലെന്നുമാണ‌് ട്രംപിന്റെ ട്വീറ്റ‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top