10 December Monday

ശ്രീലങ്കയിൽ സംഘർഷം തുടരുന്നു; സാമൂഹ്യമാധ്യമങ്ങൾക്ക് വിലക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Mar 8, 2018

കൊളംബോ > ശ്രീലങ്കയിലെ കാൻഡിയിൽ വർഗീയ സംഘർഷം തുടരുന്നു. മുസ്ലിംവിഭാഗത്തിന്റെ കടകളും വീടുകളും തെരഞ്ഞുപിടിച്ചാണ് ആക്രമണം. കാൻഡിക്ക് സമീപമുള്ള അകുരാന, കതുഗാസ്റ്റോറ്റ എന്നിവിടങ്ങളിലാണ് അക്രമിസംഘം അഴിഞ്ഞാടുന്നത്. വീടുകൾ അടിച്ചുതകർക്കുകയും തീവയ്ക്കുകയുംചെയ്തു. പ്രദേശത്ത് കഴിഞ്ഞദിവസം പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. സിംഹള വിഭാഗത്തിൽപെട്ട ചിലരാണ് ആക്രമണത്തിന് നേതൃത്വം നൽകുന്നത്.

സംഘർഷം പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി ശ്രീലങ്ക ടെലികമ്യൂണിക്കേഷൻ റഗുലേറ്ററി കമീഷൻ സാമൂഹ്യമാധ്യമങ്ങളായ ഫെയ്സ്ബുക്ക്, വാട്സാപ്, വൈബർ, ഇന്റർനെറ്റ് സംവിധാനങ്ങൾ താൽക്കാലികമായി നിരോധിച്ചു. പ്രസിഡന്റ് മൈത്രിപാല സിരിസേന ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കാര്യങ്ങൾ വിലയിരുത്തി. കാൻഡി സന്ദർശിച്ചതായും മതനേതാക്കളോട് സംസാരിച്ച് സംഘർഷം പടരാതിരിക്കാൻ നടപടിവേണമെന്ന് ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം ട്വീറ്റ് ചെയ്തു.

പ്രധാന വാർത്തകൾ
Top