Top
24
Wednesday, May 2017
About UsE-Paper

കുല്‍ഭൂഷണ്‍ കേസ് വീണ്ടും പരിഗണിക്കണമെന്ന് പാക് ഹർജി

Friday May 19, 2017
വെബ് ഡെസ്‌ക്‌

ഇസ്‌ലാമാബാദ് > കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ വീണ്ടും വാദം കേള്‍ക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. കേസില്‍ ആറാഴ്ചയ്ക്കകം വാദം പൂര്‍ത്തിയാക്കണമെന്നാണ് പാകിസ്ഥാൻ ഹര്‍ജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

പാകിസ്ഥാൻ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ പോര്‍ട്ടലായ ദുനിയ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാകിസ്ഥാന് വേണ്ടി ഖവാര്‍ ഖുറേഷി തന്നെ തുടര്‍ന്നും അന്താരാഷ്ട്ര കോടതിയില്‍ ഹാജരാകുമെന്നും പോര്‍ട്ടല്‍ പറയുന്നു.

ചാരപ്രവര്‍ത്തി ആരോപിച്ച് മുന്‍ഇന്ത്യന്‍ നാവികനായ കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര കോടതി സ്‌റ്റേ ചെയ്തിരുന്നു.

Related News

കൂടുതൽ വാർത്തകൾ »