24 September Monday

പാകിസ്ഥാനിൽ ഉഷ‌്ണതരംഗം; 65 മരണം

വെബ് ഡെസ്‌ക്‌Updated: Wednesday May 23, 2018

കറാച്ചി > കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പാകിസ്ഥാനിലെ കറാച്ചിയിൽ ഉഷ‌്ണ തരംഗത്തിലും സൂര്യാഘാതത്തിലും 65 മരണം. വരുംദിവസങ്ങളിലും താപനില ഉയരുമെന്നാണ‌് റിപ്പോർട്ട‌്.

ഉഷ‌്ണതരംഗത്തിൽ പരിക്കേറ്റ നിലയിൽ 114 പേരെയാണ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന‌് പാക‌് പത്രമായ ഡോൺ റിപ്പോർട്ട‌് ചെയ‌്തു.  കഴിഞ്ഞദിവസം 44 ഡിഗ്രി സെൽഷ്യസാണ‌് രേഖപ്പെടുത്തിയത‌്. മുസ്ലിം മതവിശ്വാസികൾ റമദാൻ വ്രതമനുഷ‌്ഠിക്കുന്നതിനാൽ പകൽ ഭക്ഷണം കഴിക്കാത്തത‌് മരണസംഖ്യ ഉയരാനിടയാക്കിയെന്ന‌് ആരോഗ്യപ്രവർത്തകർ പറഞ്ഞു.

ആറിനും 78 വയസ്സിനും ഇടയിലുള്ളവരാണ‌് മരിച്ചത‌്. വീടിനുള്ളിൽ വച്ചാണ‌് ഭൂരിപക്ഷം പേർക്കും സൂര്യാഘാതമേറ്റത‌്. കൃത്യസമയത്ത‌് ശരിയായ ചികിത്സ ലഭിക്കാത്തതാണ‌് മരണസംഖ്യ ഉയരാനിടയാക്കിയതെന്നാണ‌് വിവരം. അതേസമയം, മരണകാരണം സൂര്യാഘാതമാണോ എന്ന‌് സ്ഥിരീകരിച്ചിട്ടില്ലെന്ന‌് സിന്ധ‌് പ്രവിശ്യയിലെ ആരോഗ്യ സെക്രട്ടറി പറഞ്ഞു. മരണകാരണം സ്ഥിരീകരിക്കേണ്ടത‌് ഡോക്ടർമാരും ആശുപത്രികളുമാണ‌്. ഇതുസംബന്ധിച്ച‌് പഠനം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന വാർത്തകൾ
Top