Top
19
Monday, February 2018
About UsE-Paper

ഷെരീഫും സഹോദരനും തന്നെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് സര്‍ദാരി

Monday Oct 23, 2017
വെബ് ഡെസ്‌ക്‌

ലാഹോര്‍ > മുന്‍ പ്രധാനമന്ത്രിയും സഹോദരനും തന്നെ കൊലപ്പെടുത്താന്‍ രണ്ടുതവണ പദ്ധതിയിട്ടിരുന്നതായി പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി. ലാഹോറില്‍ പാര്‍ടി പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് സര്‍ദാരിയുടെ വെളിപ്പെടുത്തല്‍. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹ്ബാസ് ഷെരീഫുമാണ് കൊലപാതക പദ്ധതി തയ്യാറാക്കിയതെന്നാണ് ആരോപണം. 1990ലാണ് സംഭവം.

പിന്നീട് നവാസ് ഷെരീഫ് പിന്തുണ അറിയിച്ച് തന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നിരസിച്ചെന്നും സര്‍ദാരി പറഞ്ഞു. ജനാധിപത്യവേദിയില്‍നിന്ന് തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. പാനമ കേസില്‍ സുപ്രീംകോടതിവിധി നവാസ് ഷെരീഫിന് ശക്തമായ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.