ad
Deshabhimani

ഇന്ത്യന്‍ സാന്നിധ്യമില്ലാതെ ഓസ്കര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 27, 2017, 06:29 PM | 0 min read

ലോസാഞ്ചലസ് > ഇത്തവണ ഓസ്കറില്‍ ഇന്ത്യന്‍ സാന്നിധ്യം ഇല്ലാതെപോയി. സ്ളംഡോഗ് മില്യനയറിലൂടെ ഹോളിവുഡിന് സുപരിചിതനായ ദേവ് പട്ടേല്‍ മികച്ച സഹനടനുള്ള പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും പുരസ്കാരം ലഭിച്ചില്ല. ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര തുടര്‍ച്ചയായി രണ്ടാംതവണയും ഓസ്കറില്‍ സാന്നിധ്യമറിയിച്ചു. ലിയനാര്‍ഡോ ഡി കാപ്രിയോ, ബ്രീ ലാര്‍സണ്‍ തുടങ്ങിയ പ്രമുഖ ഹോളിവുഡ് താരങ്ങളെല്ലാം റെഡ് കാര്‍പ്പറ്റിലെത്തി.

പുരസ്കാര ജേതാക്കള്‍
മികച്ച ചിത്രം: മൂണ്‍ലൈറ്റ്, സംവിധായകന്‍: ഡാമിയന്‍ ഷാസെല്‍ (ലാ ലാ ലാന്‍ഡ്), നടി: എമാ സ്റ്റോണ്‍ (ലാ ലാ ലാന്‍ഡ്), നടന്‍: കാസെ അഫ്ലെക് (മാഞ്ചസ്റ്റര്‍ ബൈ ദ സീ), സഹനടന്‍: മഹെര്‍ഷലാ അലി (മൂണ്‍ലൈറ്റ്), സഹനടി: വയോലാ ഡേവിസ് (ഫെന്‍സസ്), തിരക്കഥ: കെന്നത്ത് ലോനെര്‍ഗാന്‍ (മാഞ്ചസ്റ്റര്‍ ബൈ ദ സീ), തിരക്കഥ (അഡാപ്റ്റഡ്): ബാരി ജെങ്കിന്‍സ് (മൂണ്‍ലൈറ്റ്), വിദേശഭാഷാ ചിത്രം: ദ സെയില്‍സ്മാന്‍, ഛായാഗ്രഹണം: ലിനസ് സാന്‍ഡ്ഗ്രെന്‍ (ലാ ലാ ലാന്‍ഡ്), പശ്ചാത്തല സംഗീതം: ജസ്റ്റിന്‍ ഹര്‍വിറ്റ്സ് (ലാ ലാ ലാന്‍ഡ്), ഗാനം: സിറ്റി ഓഫ് സ്റ്റാര്‍സ് (ലാ ലാ ലാന്‍ഡ്), അനിമേഷന്‍ ചിത്രം: സൂട്ടോപ്പിയ, ഡോക്യുമെന്ററി (ഷോര്‍ട്ട് സബ്ജക്ട്): ദ് വൈറ്റ് എലമെന്റ്സ്

, ഷോര്‍ട്ട് ഫിലിം (ലൈവ് ആക്ഷന്‍): സിങ്, വിഷ്വല്‍ ഇഫക്റ്റ്സ്: ജംഗിള്‍ ബുക്ക്, ഫിലിം എഡിറ്റിങ്: ജോണ്‍ ഗില്‍ബേര്‍ട്ട് (ഹാക്സോ റിഡ്ജ്), പ്രൊഡക്ഷന്‍ ഡിസൈന്‍: ഡേവിഡ് വാസ്കോ, സാന്‍ഡി റെയ്നോള്‍ഡ്സ് (ലാ ലാ ലാന്‍ഡ്),

അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം: പൈപ്പര്‍, ശബ്ദസംയോജനം: സില്‍വൈന്‍ ബെല്‍മെയര്‍ (അറൈവല്‍), ശബ്ദമിശ്രണം: കെവിന്‍ കൊണെല്‍, ആന്‍ഡി റൈറ്റ്, റോബര്‍ട്ട് മക്കെന്‍സീ, പീറ്റര്‍ ഗ്രേസ് (ഹാക്സോ റിഡ്ജ്), ഡോക്യുമെന്ററി ഫീച്ചര്‍: ഒ ജെ മെയ്ഡ് ഇന്‍ അമേരിക്ക (എസ്ര എഡെല്‍മാന്‍, കരോളിന്‍ വാട്ടര്‍ലോ), മേക്കപ്: അലെസാന്‍ഡ്രോ ബെര്‍ട്ടൊലാസ്സി, ജിയോര്‍ജിയോ ഗ്രിഗോറിനി, ക്രിസ്റ്റഫര്‍ നെല്‍സണ്‍ (സൂയിസൈഡ് സ്ക്വാഡ്), വസ്ത്രാലങ്കാരം: കൊളീന്‍ അറ്റ്വുഡ് (ഫന്റാസ്റ്റിക് ബീസ്റ്റ്സ് ആന്‍ഡ് വേര്‍ ടു ഫൈന്‍ഡ് ദം)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home