Top
22
Monday, January 2018
About UsE-Paper

ട്രംപിനെതിരെ ഒബാമ രംഗത്ത്

Saturday Oct 21, 2017
വെബ് ഡെസ്‌ക്‌

ന്യൂയോര്‍ക്ക് > അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 'വിഭാഗീയ രാഷ്ട്രീയ' നയത്തെ ശക്തമായി എതിര്‍ത്ത് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ രംഗത്ത്. ന്യൂജേഴ്സി ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥിയുടെ പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് ഇതുവരെ തുനിയാതിരുന്ന ഒബാമ ഇത്തവണ ശക്തമായി പ്രതികരിച്ചു.

മുമ്പ് പലതവണ നമ്മള്‍ കണ്ട 'വിഭജനത്തിന്റെ രാഷ്ട്രീയം' ട്രംപിനുകീഴില്‍ അമേരിക്കയില്‍ വീണ്ടും അവതരിക്കുകയാണ്. ട്രംപിനുകീഴില്‍ ഇന്ന് നാം കാണുന്ന പല നയങ്ങളും 50 വര്‍ഷങ്ങള്‍ക്കുമുമ്പ് കുഴിച്ചുമൂടിയതാണ്. ഇത് 19-ാംനൂറ്റാണ്ടല്ല, 21-ാംനൂറ്റാണ്ടാണെന്ന് ട്രംപ് തിരിച്ചറിയണമെന്നും ഒബാമ പരിഹസിച്ചു. ന്യൂജേഴ്സിയിലും വിര്‍ജീനിയയിലും നവംബര്‍ ഏഴിനാണ് ഗവര്‍ണര്‍ തെരഞ്ഞെടുപ്പ്. ഫലം ട്രംപിന്റെയും റിപ്പബ്ളിക്കന്‍ പാര്‍ടിയുടെയും വിലയിരുത്തലാകും. ഈവര്‍ഷം നടക്കുന്ന ഏക തെരഞ്ഞെടുപ്പുകൂടിയാണിത്.

Related News

കൂടുതൽ വാർത്തകൾ »