24 September Monday

ദക്ഷിണ കൊറിയയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ചൈന

വെബ് ഡെസ്‌ക്‌Updated: Friday Aug 25, 2017

ബീജിങ് > ദക്ഷിണകൊറിയയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 25ാം വാര്‍ഷികത്തിലാണ് ഷി ജിന്‍പിങ് മൂണ്‍ ജെ ഇന്നിന് സന്ദേശമയച്ചത്. സംഘടിതശ്രമങ്ങളിലൂടെ ബന്ധം മെച്ചപ്പെടുത്താന്‍ തയ്യാറാണെന്നാണ് സന്ദേശം. എന്നാല്‍, താഡ് മിസൈല്‍ പ്രതിരോധസംവിധാനത്തെക്കുറിച്ച് സന്ദേശത്തില്‍ പരാമര്‍ശിച്ചില്ല.
 

പ്രധാന വാർത്തകൾ
Top