20 November Tuesday

ആണവ ഉത്തരകൊറിയയെ അംഗീകരിക്കാനാകില്ലെന്ന് യുഎസ്

വെബ് ഡെസ്‌ക്‌Updated: Sunday Oct 29, 2017

സോള്‍ > ആണവായുധ സജ്ജമായ ഉത്തരകൊറിയയെ അമേരിക്ക ഒരിക്കലും അംഗീകരിക്കില്ലെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ്. ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന് ഏതുതരത്തിലുള്ള ആണവ ആക്രമണമുണ്ടായാലും വലിയ സൈനികനടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രി സോങ് യങ് മൂവുമായി ചേര്‍ന്നുനടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മാറ്റിസിന്റെ ഭീഷണി.

അമേരിക്കയ്ക്കും തങ്ങളുടെ സഖ്യരാജ്യങ്ങള്‍ക്കും എതിരെയുള്ള ആക്രമണത്തെ തോല്‍പ്പിക്കും. ഏതുതരം ആണവായുധ ഉപയോഗവും സൈനികനടപടികളിലേക്കാണ് നീങ്ങുക. ഉത്തരകൊറിയ ആണവശക്തിയാണെന്ന് അമേരിക്ക അംഗീകരിക്കുന്നത് തനിക്ക് സങ്കല്‍പ്പിക്കാന്‍പോലും കഴിയില്ലെന്നും മാറ്റിസ് പറഞ്ഞു.
 

പ്രധാന വാർത്തകൾ
Top