21 November Wednesday

അമ്പതുവർഷം മുമ്പത്തെ പീഡനം: അമേരിക്കയിൽ കർദിനാൾ രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 30, 2018

വത്തിക്കാൻ സിറ്റി > അമ്പതുവർഷം മുമ്പ‌് കൗമാരക്കാരനെ പീഡിപ്പിച്ച സംഭവം വിവാദമായതിനെ തുടർന്ന‌് അമേരിക്കയിൽ കർദിനാൾ രാജിവച്ചു. വാഷിങ‌്ടണിലെ മുൻ ആർച്ച‌്ബിഷപ്പ‌് തിയോഡർ മക‌്കാരിക്ക‌് ആണ‌് ഫ്രാൻസിസ‌് മാർപാപ്പക്ക‌് രാജി സമർപ്പിച്ചത‌്. മാർപാപ്പ രാജി സ്വീകരിച്ചു. ആരോപണത്തെ തുടർന്ന‌് പുരോഹിതസംഘത്തിൽനിന്ന‌് ഇദ്ദേഹത്തെ ജൂണിൽ നീക്കം ചെയ‌്തിരുന്നു.

എൺപത്തിയെട്ടുകാരനായ തിയോഡർ കോളേജ‌് ഓഫ‌് കർദിനാൾസിലെ അംഗത്വം രാജിവച്ചതായി വത്തിക്കാൻ വൃത്തങ്ങൾ മാധ്യമങ്ങളെ അറിയിച്ചു. 1970കളിൽ ന്യൂയോർക്കിൽ പള്ളി വികാരിയായിരിക്കുമ്പോഴാണ‌് സംഭവം. ന്യൂയോർക്കിലെ നിലവിലെ ആർച്ച‌്ബിഷപ്പ‌് കർദിനാൾ തിമോത്തി ദോലൻ ആണ‌് ആരോപണങ്ങൾ പരസ്യമാക്കിയത‌്. അന്തർദേശീയ തലത്തിൽ കത്തോലിക്കാസഭയിലെ ശ്രദ്ധേയ വ്യക്തിത്വമാണ‌് മക‌്കാരിക്ക‌്. പീഡനാരോപണം നേരിടുന്നവരിൽ ഏറ്റവും ഉന്നത സ്ഥാനത്തിരിക്കുന്നയാളുമാണ‌്.

2001 മുതൽ 2006 വരെ വാഷിങ‌്ടൺ ആർച്ച‌്ബിഷപ്പ‌് ആയിരുന്ന മക‌്കാരിക്കിന‌് 2001ലാണ‌് കർദിനാൾ പദവി നൽകിയത‌്.
 

പ്രധാന വാർത്തകൾ
Top