16 November Friday

ഈജിപ്തിൽ അൽ സിസിക്ക് രണ്ടാമൂഴം

വെബ് ഡെസ്‌ക്‌Updated: Friday Mar 30, 2018

കെയ്റോ > ഈജിപ്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ അബ്ദേൽ ഫത്താ അൽ സിസിക്ക് രണ്ടാമൂഴം. 92 ശതമാനം വോട്ട് നേടിയാണ് അൽ സിസിയുടെ വിജയം. മൂന്നുദിവസമായി നടന്ന തെരഞ്ഞെടുപ്പിൽ 2.3 കോടിപ്പേർ അൽസിസിക്ക് വോട്ട് ചെയ്തെന്നാണ് കണക്ക്. എതിർസ്ഥാനാർഥിയായ ഗാദ് പാർടി നേതാവ് മൂസ മുസ്തഫ മൂസയ്ക്ക് മൂന്നുശതമാനം വോട്ടുമാത്രമാണ് ലഭിച്ചത്. അൽ സിസിയെ പിന്തുണച്ചിരുന്ന മൂസ അവസാനനിമിഷമാണ് അദ്ദേഹത്തിനെതിരെ സ്ഥാനാർഥിയായത്.

ബുധനാഴ്ച വോട്ടെടുപ്പ് പൂർത്തിയായതിനുപിന്നാലെ വോട്ടെണ്ണൽ ആരംഭിച്ചു. തിങ്കളാഴ്ച ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കും. ഹോസ്നി മുബാറക് അധികാരഭ്രഷ്ടനായശേഷം ഈജിപ്തിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന മുഹമ്മദ് മുർസിയുടെ സർക്കാരിനെതിരെ ജനകീയപ്രക്ഷോഭം ശക്തമായപ്പോൾ സൈനികമേധാവിയായിരുന്ന അൽ സിസി ഇടപെട്ടാണ് മുർസിയെ പുറത്താക്കിയത്. തുടർന്ന് തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റായി. 

പ്രധാന വാർത്തകൾ
Top