25 September Tuesday

മാലി പ്രസിഡന്റ‌് തെരഞ്ഞെടുപ്പ‌് ജൂലൈയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 29, 2018

ബമാകോ > മാലിയിൽ പ്രസിഡന്റ‌് തെരഞ്ഞെടുപ്പ‌് ജൂലൈ 29ന‌് നടക്കും. പ്രസിഡന്റ‌് ഇബ്രാഹിം ബൗബേക്കർ കെയ‌്തയുടെ ഓഫീസ‌് ട്വിറ്ററിലൂടെയാണ‌് ഇക്കാര്യം അറിയിച്ചത‌്. സ്ഥാനാർഥികൾക്ക‌് കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ആഗസ‌്ത‌് 12ന‌് രണ്ടാം വട്ട തെരഞ്ഞെടുപ്പ‌് നടക്കും. കെയ‌്ത വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്നാണ‌് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത‌്.

അൽ ഖായ‌്ദയുമായി സഹകരിച്ച‌് പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ സജീവമായതിനാൽ തെരഞ്ഞെടുപ്പ‌് പ്രക്രിയകൾക്ക‌് സുരക്ഷ ശക്തമാക്കുമെന്ന‌് അധികൃതർ അറിയിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top