ad
Deshabhimani

സിക വൈറസ്: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 29, 2016, 05:51 AM | 0 min read

ജനീവ > ലോകത്തെ ഭീതിയിലാഴ്ത്തി സിക വൈറസ് പടരുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമോ എന്നത് തീരുമാനിക്കാന്‍ ലോകാരോഗ്യ സംഘടന തിങ്കളാഴ്ച യോഗംചേരും. സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. മാര്‍ഗരറ്റ് ചാന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

1947ലാണ് ആദ്യമായി ലോകത്ത് സിക വൈറസ് സ്ഥിരീകരിച്ചതെന്ന് അവര്‍ പറഞ്ഞു. അന്ന് ഈ വൈറസ് ചെറിയ രോഗങ്ങള്‍മാത്രമാണ് ഉണ്ടാക്കിയിരുന്നത്. എന്നാല്‍, ഇന്ന് അവസ്ഥ അങ്ങേയറ്റം വ്യത്യസ്തമാണെന്നും അവര്‍ പറഞ്ഞു.

നവജാതശിശുക്കളുടെ തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന വൈറസ് ആണ് സിക. ഗര്‍ഭാവസ്ഥയിലുള്ള ശിശുക്കള്‍ക്ക് ഇത് ബാധിച്ചാല്‍ തലച്ചോര്‍ ചുരുങ്ങാനും അതുവഴി മാരകരോഗങ്ങള്‍ ഉണ്ടാകാനും ഇടയാക്കും. ബ്രസീലില്‍ ആദ്യം  കണ്ടെത്തിയ വൈറസ് അമേരിക്ക ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ വ്യാപിച്ചു. ചിക്കുന്‍ഗുനിയ, ഡെങ്കി വൈറസുകള്‍ക്ക് സമാനമാണ് സിക. ഈഡിസ് കൊതുകുകളാണ് ഇത് പരത്തുന്നത്. ഇതിന് പ്രതിരോധമരുന്ന് കണ്ടെത്തിയിട്ടില്ല. 2014ല്‍ എബോള വൈറസ് പടര്‍ന്നപ്പോള്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home