26 September Wednesday

യാത്രാവിലക്ക‌്: ട്രംപിനെ സുപ്രീംകോടതി ശരിവച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 28, 2018

വാഷിങ‌്‌‌ടൺ > അഞ്ച‌് മുസ്ലിം രൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാർക്ക‌് യാത്രാവിലക്ക‌് ഏർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപിന്റെ നടപടിയെ സുപ്രീംകോടതി ശരിവച്ചു. ഇറാൻ, ലിബിയ, സൊമാലിയ, സിറിയ, യമൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്ക‌് അമേരിക്കയിൽ വിലക്ക‌് ഏർപ്പെടുത്തിയ നടപടിയെ കീഴ‌്കോടതികൾ റദ്ദാക്കിയിരുന്നു.

ഈ വിധികൾ അസാധുവാക്കിയാണ‌് ട്രംപിന്റെ തീരുമാനം പരമോന്നത കോടതി ഭൂരിപക്ഷവിധിയിലൂടെ ശരിവച്ചത‌്. അമേരിക്കൻ ജനതയുടെയും ഭരണഘടനയുടെയും വിജയമാണ‌് കോടതിവിധിയെന്ന‌് ട്രംപ‌് ട്വീറ്റ‌്ചെയ‌്തു. മാധ്യമങ്ങളും ഡെമോക്രാറ്റുകളും ഉയർത്തിയ പ്രതിഷേധം തെറ്റാണെന്ന‌് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top