23 September Sunday

സൗദി ജയിലുകളിലെ വിദേശികളെ വിട്ടയക്കും

അനസ് യാസിൻUpdated: Sunday Jan 28, 2018

മനാമ > സൗദിയിലെ ജയിലുകളിൽനിന്ന് വിദേശികളെ തിരിച്ചയക്കാൻ തീരുമാനം. ജയിലിലെ തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. ഗുരുതരമല്ലാത്ത കേസുകളിൽ തടവ് അനുഭവിക്കുന്ന വിദേശികളെയാണ് അവരവരുടെ നാട്ടിലേക്ക് തിരിച്ചയക്കുന്നത്.

മയക്കുമരുന്ന് ഉപയോഗിച്ച കേസുകളിൽ അറസ്റ്റിലായ വിദേശികളെ ഉടൻ സ്വദേശങ്ങളിലേക്ക് നാടുകടത്താൻ അറ്റോർണി ജനറൽ ശൈഖ് സൗദ് അൽമുഅജബ് പുറത്തിറക്കിയ സർക്കുലർ ആവശ്യപ്പെട്ടു.

 മയക്കുമരുന്നുപയോഗിച്ച് അറസ്റ്റിലായി അഞ്ചുവർഷം പിന്നിട്ട വിദേശികളെയും സൗദിസ്വദേശികളെയും മയക്കുമരുന്ന് കടത്ത്, വിൽപ്പന കേസുകളിൽ അവർ പ്രതികളല്ലെങ്കിൽ ലഹരിമരുന്ന് കേസിൽ വീണ്ടും ജയിലിലടയ്ക്കുന്നത് അവസാനിപ്പിക്കാനും നിർദേശമുണ്ട്. അറസ്റ്റ് നിർബന്ധമല്ലാത്ത കേസുകളിൽ പിടിയിലാകുന്ന വിദേശികളെ ജയിലുകളിലേക്ക് മാറ്റുന്നതിനുമുമ്പ് വിട്ടയക്കണം. മറ്റ് കേസുകളിൽ പ്രതികളല്ലെന്ന് ഉറപ്പുവരുത്തിയശേഷമേ ഇത്തരക്കാരെ വിട്ടയക്കാവൂ.

വിദേശതടവുകാരുടെ ശിക്ഷാ കാലാവധിയിൽ നാലിലൊന്ന് ഇളവുചെയ്ത് കൊടുക്കാനും ഖാത്ത് (ഒരിനം പ്രാദേശിക മയക്കുമരുന്ന് ചെടി) കേസുകളിൽ അറസ്റ്റിലാവുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്ത സൗദികളെയും വിദേശികളെയും വിട്ടയക്കാനും അറ്റോർണി ജനറൽ നിർദേശിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top