Top
17
Tuesday, October 2017
About UsE-Paper

പാക് സ്ഥാനപതി സഭയില്‍ ഉയര്‍ത്തിക്കാട്ടിയത് തെറ്റായ ചിത്രം

Monday Sep 25, 2017
വെബ് ഡെസ്‌ക്‌

ഐക്യരാഷ്ട്രകേന്ദ്രം > കശ്മീര്‍ ജനതയ്ക്കെതിരെ ഇന്ത്യ കടുത്ത ആക്രമണം നടത്തുന്നെന്ന് സ്ഥാപിക്കാന്‍ യുഎന്‍ പൊതുസഭയില്‍ പാക് സ്ഥാനപതി  മലീഹ ലോധി ഉയര്‍ത്തിക്കാട്ടിയത് തെറ്റായ ചിത്രം. ഭീകരതയുടെ കയറ്റുമതിക്കാരായി പാകിസ്ഥാന്‍ മാറിയെന്ന ഇന്ത്യന്‍ വിദേശമന്ത്രി സുഷ്മ സ്വരാജിന്റെ ആരോപണത്തിന് മറുപടി പറയവെയാണ് തെറ്റായ ചിത്രം കാണിച്ച് മലീഹ ലോധി പരിഹാസ്യയായത്.

മുഖത്താകെ പരിക്കേറ്റ യുവതിയുടെ ചിത്രം ഉയര്‍ത്തിക്കാട്ടിയാണ് മലീഹ ഇന്ത്യന്‍ ആരോപണത്തെ പ്രതിരോധിച്ചത്. കശ്മീരില്‍ പെല്ലറ്റ് ആക്രമണത്തിന് ഇരയായ യുവതിയാണെന്നായിരുന്നു ഇവരുടെ ആരോപണം. എന്നാല്‍, 2014ല്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റ പതിനേഴുകാരി റവ്യ അബു ജോമയുടേതായിരുന്നു ചിത്രം. ഗാസയില്‍നിന്ന് പകര്‍ത്തിയ ചിത്രം ലോകത്താകെ നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇസ്രയേല്‍ ക്രൂരത ക്യാമറയില്‍ പകര്‍ത്തിയ ഹെയ്ദി ലെവിന് നിരവധി പുരസ്കാരങ്ങളും അന്ന് ലഭിച്ചിരുന്നു.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!