24 September Monday

യുഎസ്‌‐ ഉത്തരകൊറിയ ഉച്ചകോടി: ട്രംപ് ഒളിച്ചോടി

വെബ് ഡെസ്‌ക്‌Updated: Friday May 25, 2018

വാഷിങ‌്ടൺ > ലോകം ആകാംഷപൂര്‍വ്വം ഉറ്റുനോക്കിയ ഉത്തരകൊറിയന്‍ ഉച്ചകോടിയില്‍ നിന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍‍ഡ് ട്രംപ് ഏകപക്ഷീയമായി പിന്മാറി. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ‌് അന്നുമായി അടുത്തമാസം 12ന‌് നടത്താനിരുന്ന ഉച്ചകോടി റദ്ദാക്കിയതായി  ട്രംപ് അറിയിച്ചു.
ഉച്ചകോടി റദ്ദാക്കുന്നുവെന്നതായി കിം ജോങ‌് അന്നിന‌് അയച്ച കത്തില്‍ ട്രംപ‌് ചൂണ്ടിക്കാട്ടി. ശാശ്വതസമാധാനത്തിനുള്ള വലിയ അവസരമാണ് ഇതിലൂടെ നഷ്ടമാകുന്നതെന്നും ട്രംപ് കത്തില്‍ പറയുന്നു.

ഉച്ചകോടിക്ക് ഒരുങ്ങിയശേഷവും ദക്ഷിണകൊറിയയുമായി സൈനികപരിശീലനം നടത്തിയ അമേരിക്കന്‍ നീക്കത്തെ വിമര്‍ശിച്ച് ഉത്തരകൊറിയ ഇറക്കിയ പ്രസ്താവനയില്‍ കടുത്ത ഭാഷ ഉപയോ​ഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ ഒളിച്ചോട്ടം. ഉച്ചകോടി റദ്ദാക്കുന്നത‌് ഏറെ ഖേദകരമാണെന്നും അടുത്ത ഏതെങ്കിലും ഒരു ദിവസം നേരിൽ കാണാനും വിഷയങ്ങൾ ചർച്ച ചെയ്യാനും സാധിക്കുമെന്ന‌് പ്രത്യാശിക്കുന്നുവെന്നും ട്രംപ‌് കത്തിൽ അവകാശപ്പെടുന്നു.

ഉത്തരകൊറിയ ഉപാധികൾ അംഗീകരിക്കണമെന്നും ഇപ്പോൾ നടന്നില്ലെങ്കിൽ പിന്നീട‌് എപ്പോഴെങ്കിലും ഉച്ചകോടി നടന്നേക്കാമെന്നും കഴിഞ്ഞ ദിവസം ട്രംപ‌് പ്രതികരിച്ചിരുന്നു.

ആണവായുധനിർവ്യാപന രംഗത്തെ നിർണായക ചുവടുവയ‌്പായി ഉത്തരകൊറിയ സ്വന്തം ആണവ പരീക്ഷണശാല പൊളിച്ചുനീക്കിയിരുന്നു.
ഇതിനുപിന്നാലെയാണ‌് ഉച്ചകോടി റദ്ദാക്കിക്കൊണ്ടുള്ള ട്രംപിന്റെ തീരുമാനം. ജൂൺ 12ന‌് സിംഗപ്പൂരിലായിരുന്നു ട്രംപ‌്‐കിം ഉച്ചകോടി നിശ‌്ചയിച്ചിരുന്നത‌്.
അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെനന്‍സിന്റെ നിരുത്തരവാദപരമായ ചില പരാമര്‍ശങ്ങളാണ് നിര്‍ണായക ഉച്ചകോടി റദ്ദാക്കാന്‍ വഴിവച്ചത്. ഉത്തരകൊറിയയും ലിബിയയെ പോലെ വിവേകശൂന്യമായി നശിച്ചേക്കും എന്ന മൈക്ക് പെന്‍സ് കഴിഞ്ഞ ആഴ്ച പരാര്‍ശം നടത്തിയിരുന്നു.
ഈ പരാമര്‍ശത്തിന് ഇതേഭാഷയില്‍ തന്നെ ഉത്തരകൊറിയ മറുപടി നല്‍കി. ഉത്തരകൊറിയ ചര്‍ച്ച നടത്തണമെന്ന് യാചിച്ച് ആരുടേയും പിന്നാലെ പോയിട്ടില്ലെന്നും, ചര്‍ച്ച പരാജയപ്പെട്ടാല്‍ ആണവശേഷി പ്രയോജനപ്പെടുത്തേണ്ടിവരുമെന്നും ഉത്തരകൊറിയ തിരിച്ചടിച്ചു. 

ഉത്തരകൊറിയയുടെ മുന്‍കൈ എടുത്ത് നടത്തിയ നീക്കങ്ങള്‍ കൊറിയ ഉപദ്വീപീയമേഖലയില്‍ സമാധാന അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. 
സൈനികശക്തിയെ കൊറിയന്‍ തീരത്തേക്ക് നീക്കി അമേരിക്ക സംഘര്‍ഷശ്രമം നടത്തവെ അപ്രതീക്ഷിതമായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് അന്‍ ദക്ഷിണകൊറിയയുമായി ചര്‍ച്ചക്ക് സന്നദ്ധത അറിയിക്കുകയായിരുന്നു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top