22 September Saturday

കിമ്മുമായുള്ള ഉച്ചകോടി വൈകിയേക്കുമെന്ന‌് ട്രംപ‌്

വെബ് ഡെസ്‌ക്‌Updated: Thursday May 24, 2018

വാഷിങ‌്ടൺ > ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ‌് അന്നുമായി അടുത്തമാസം നിശ്ചയിച്ച ഉച്ചകോടി നടക്കാതിരിക്കാൻ സാധ്യതയുണ്ടെന്ന‌് അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌്. ഉത്തരകൊറിയ ഉപാധികൾ അംഗീകരിക്കണമെന്നും ഇപ്പോൾ നടന്നില്ലെങ്കിൽ പിന്നീട‌് എപ്പോഴെങ്കിലും ഉച്ചകോടി നടന്നേക്കാമെന്നും ട്രംപ‌് പറഞ്ഞു. വൈറ്റ‌്ഹൗസിൽ ദക്ഷിണകൊറിയൻ പ്രസിഡന്റ‌് മൂൺ ജെ ഇന്നിനെ സ്വീകരിച്ചശേഷമാണ‌് ട്രംപ‌് നിലപാട‌് വ്യക്തമാക്കിയത‌്.

അതേസമയം, കിം‐ട്രംപ‌് ഉച്ചകോടിക്കുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണെന്ന‌് വൈറ്റ‌്ഹൗസ‌് അറിയിച്ചു. ഉച്ചകോടിക്കായി ഇപ്പോഴും പ്രവർത്തിക്കുകയാണെന്ന‌് അമേരിക്കൻ വിദേശ സെക്രട്ടറി മൈക‌് പോംപിയോയും പറഞ്ഞു.

ജൂൺ 12ന‌് സിംഗപ്പുരിലാണ‌് ട്രംപ്‌‐കിം ഉച്ചകോടി നിശ്ചയിച്ചിരിക്കുന്നത‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top