19 November Monday

മയക്കുമരുന്ന‌് ഗുളികകളുമായി വനിതാ ക്രിക്കറ്റ‌് താരം അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 24, 2018

ഹിറ്റാഗോങ് > പതിനാലായിരത്തോളം മയക്കുമരുന്ന‌് ഗുളികകളുമായി ബംഗ്ലാദേശ‌് വനിതാ ക്രിക്കറ്റ‌് താരം അറസ്റ്റിൽ. രാജ്യത്തെ പ്രമുഖ ക്രിക്കറ്റ‌് താരമായ നസ‌്റീൻ ഖാൻ മുക്തയാണ‌്  മെതാംഫേറ്റാമിൻ എന്ന മയക്കുമരുന്നുമായി പൊലീസ‌് പിടിയിലായത‌്.

കഫീൻ ചേർത്ത പ്രത്യേകതരം മയക്കുമരുന്നാണ‌് മെതാംഫേറ്റാമിൻ. ധാക്ക പ്രീമിയർ ലീഗ‌് കഴിഞ്ഞ‌് വരുന്നതിനിടെ കോക‌്സ‌് ബസാർ നഗരത്തിലെ ചിറ്റഗോങ്ങിൽ വാഹന പരിശോധനയ‌്ക്കിടെയാണ‌് ടീം സഞ്ചരിച്ച ബസിൽനിന്ന‌് പൊലീസ‌് ഇവരെ പിടികൂടുന്നത‌്. സംശയത്തെതുടർന്ന‌് പൊലീസ‌് ബസ‌് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.

ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ‌് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത‌്. മ്യാന്മർ അതിർത്തി പ്രദേശമാണ‌് കോക‌്സ‌് ബസാർ.
 

പ്രധാന വാർത്തകൾ
Top