Top
21
Sunday, January 2018
About UsE-Paper

ഉത്തരകൊറിയ്ക്കെതിരെ യുഎന്‍ ഉപരോധം

Saturday Dec 23, 2017
വെബ് ഡെസ്‌ക്‌

ന്യൂയോര്‍ക്ക് > ഉത്തരകൊറിയക്കെതിരെ ഐക്യരാഷ്ട്രസഭ ഉപരോധം ഏര്‍പ്പെടുത്തി. അമേരിക്ക ഐക്യരാഷട്ര സഭയില്‍ അവതരിപ്പിച്ച പ്രമേയം ഐക്യകണ്േഠന പാസായതോടെയാണിത്.  പെട്രോളിയം ഇറക്കുമതി 90 ശതമാനം വരെ കുറയ്ക്കാനുള്ള നിര്‍ദേശം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇതില്‍ വ്യവസ്ഥ ചെയ്യുന്നു. ഉത്തരകൊറിയയുമായി വ്യാപാര പങ്കാളിത്തമുള്ള ചൈന, റഷ്യ എന്നീ രാജ്യങ്ങളും പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു. അമേരിക്ക 2008 മുതല്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അമേരിക്കയുടെ ഭീഷണികള്‍ക്ക് വഴങ്ങാതെ ഉത്തരകൊറിയ  ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഉള്‍പ്പടെയുള്ളവ പരീക്ഷിച്ചതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. നേരത്തെ തന്നെ ഉത്തരകൊറിയയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്ക നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. 

ഉത്തരകൊറിയയുടെ പ്രധാന ഇന്ധന ദാതാക്കളായ ചൈനയെയും അമേരിക്ക ഇതിനായി സമീപിച്ചിരുന്നു. ഉത്തരകൊറിയക്ക് ലഭിക്കുന്ന ഇന്ധനത്തിന്റെ 90ശതമാനവും നല്‍കുന്നത് ചൈനയാണ്. ഉത്തരകൊറിയയും ചൈനയുമായി നിലനില്‍ക്കുന്ന സൌഹൃദം അവസാനിപ്പിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. 

   ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉത്തരകൊറിയക്കാര്‍ ഇതോടെ സ്വന്തം രാജ്യത്തേക്ക് മടക്കിയയക്കാനും ഉപരോധം വഴി അമേരിക്ക ലക്ഷ്യവയ്ക്കുന്നു.
 ഉപരോധം ഉത്തരകൊറിയ്ക്ക് നല്‍കുന്നത് ശക്തമായ സന്ദേശമാണെന്നും കൂടുതല്‍ ഭീഷണി കൂടുതല്‍ ശിക്ഷകള്‍ക്കും ഒറ്റപ്പെടുത്തലിലേക്കും നയിക്കുമെന്നും അമേരിക്കയുടെ യുഎന്‍ അംബാസഡര്‍ നിക്കി ഹേലി പറഞ്ഞു.

Related News

കൂടുതൽ വാർത്തകൾ »