23 September Sunday

ഉത്തരകൊറിയക്കെതിരായ ഉപരോധം: സമ്മർദം ശക്തമാക്കി യുഎസ‌്

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018

ഐക്യരാഷ്ട്രസഭാകേന്ദ്രം > ഉത്തരകൊറിയക്കെതിരായ ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക ഉപരോധം പൂർണതോതിൽ തുടരണമെന്ന‌് അമേരിക്കൻ സ‌്റ്റേറ്റ‌് സെക്രട്ടറി മൈക്ക‌് പോംപിയോ യുഎൻ സുരക്ഷാ സമിതിയിൽ ആവശ്യപ്പെട്ടു. സാമ്പത്തിക ഉപരോധം തുടരുന്നത‌് ആണവപരീക്ഷണങ്ങൾ പൂർണമായും അവസാനിപ്പിക്കാൻ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ‌് അന്നിനുമേൽ സമ്മർദം ശക്തമാക്കുമെന്നും പോംപിയോ പറഞ്ഞു.

അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപുമായി നടത്തിയ ഉച്ചകോടിയിൽ ആണവപദ്ധതി പൂർണമായും ഉപേക്ഷിക്കുമെന്ന‌് കിം ഉറപ്പ‌് നൽകിയിരുന്നു.

ആണവ പദ്ധതി പൂർണമായും ഉപേക്ഷിക്കുമെന്ന‌് കരാറൊപ്പിട്ടതിന‌ു പിന്നാലെ ഉത്തരകൊറിയക്കെതിരായ സാമ്പത്തിക ഉപരോധത്തിൽ ഇളവ‌് വരുത്തണമെന്ന‌് റഷ്യയും ചൈനയും ആവശ്യപ്പെട്ടിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top