14 December Friday

പൊതു മേഖലയിൽ വേണ്ടത്ര യോഗ്യതയുള്ള സ്വദേശികളില്ലെന്നു കുവൈറ്റ്‌ സിവിൽ സർവ്വീസ് കമീഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday May 22, 2018

കുവൈറ്റ് സിറ്റി> പൊതു മേഖലയിൽ ജോലി ചെയ്യാൻ വേണ്ടത്ര യോഗ്യതയുള്ള സ്വദേശികളില്ലെന്നു സിവിൽ സർവ്വീസ് കമീഷൻ. സ്വദേശി വൽക്കരണ നടപടികൾ ഒരു ഭാഗത്തു പുരോഗമിക്കുമ്പോഴും കുവൈറ്റ് ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ വകുപ്പുകളിൽ വിദേശികൾക്ക് പകരക്കാരായി യോഗ്യതയുള്ള സ്വദേശികളില്ലെന്നു സിവിൽ സർവ്വീസ് കമീഷൻ മേധാവി അഹ്മദ് അൽജാസർ പറഞ്ഞു

നിലവിലുള്ള കണക്കനുസരിച്ച് 78,317  വിദേശികളാണ് സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നത്. ഇതിൽ തന്നെ 33,303 പേര് ആരോഗ്യ മന്ത്രാലയത്തിലും 26,433 പേര് വിദ്യാഭ്യാസ വകുപ്പിലുമാണ്. ഇത് സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന ആകെ വിദേശികളുടെ 76 ശതമാനം വരും.

നിലവിലുള്ള സ്ഥിതിയനുസരിച്ച് യോഗ്യതയുള്ള സ്വദേശി ജീവനക്കാർ ഇല്ലാത്തതിനാൽ ഈ വകുപ്പുകളിൽ സ്വദേശി വൽക്കരണം ഇപ്പോൾ സാധ്യതമല്ലെന്നു ഉന്നതാധികാരികളെ അറീയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ മൊത്തം ജനസംഖ്യയുടെ എഴുപത് ശതമാനം വിദേശികളാണ്. ഈ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും ശ്രമങ്ങൾ നടക്കേണ്ടതുണ്ട്. എന്നാൽ സർക്കാർ മേഖലയിൽ മാത്രം ജോലി ചെയ്യാൻ താല്പര്യമുള്ളവരാണ് സ്വദേശികളിൽ മിക്കവരും.

ആയതിനാൽ തന്നെ വിവിധ സർക്കാർ വകുപ്പുകളിൽ ആവശ്യമുള്ള യോഗ്യതയുള്ള സ്വദേശികളെ കിട്ടാൻ പ്രയാസമാണെന്നും സിവിൽ സർവ്വീസ് കമീഷൻ  അദ്ധ്യക്ഷൻ പറഞ്ഞു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top