14 November Wednesday

നീന്തല്‍ക്കുളത്തില്‍ കുടുങ്ങി: രക്ഷിച്ചത് ഫെയ്സ്ബുക്ക് പോസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Monday Aug 21, 2017

 
ന്യൂയോര്‍ക്ക് > നീന്തല്‍ക്കുളത്തില്‍ കുടുങ്ങിയ അറുപത്തൊന്നുകാരിക്ക് രക്ഷയായത് ഫെയ്സ്ബുക്ക് പോസ്റ്റ്. ന്യൂഹാംഷെയര്‍ സ്വദേശിയായ ലെസ്ലി കാന്‍ ആണ് നീന്തിക്കഴിഞ്ഞ് കയറാനുള്ള പടി തകര്‍ന്നുപോയതിനെത്തുടര്‍ന്ന് വീട്ടിലെ കുളത്തില്‍ പെട്ടുപോയത്.

മൂന്നുമണിക്കൂറോളം കുളത്തില്‍ പെട്ടുകിടന്നു. വിളിച്ചാല്‍ കേള്‍ക്കുന്ന അകലത്തില്‍ ആരുമുണ്ടായിരുന്നില്ല. ഒരുവിധം ഐപാഡ് കരയില്‍നിന്നെടുത്ത് ഒരു ഗ്രൂപ്പില്‍ പോസ്റ്റിട്ടു. മിക്കപ്പോഴും ആക്ടീവായ ഗ്രൂപ്പില്‍ അംഗമായ ലെസ്ലിയുടെ അയല്‍ക്കാരിയാണ് രക്ഷയ്ക്കെത്തിയത്. രക്ഷാമാര്‍ഗം ലഭിച്ചതായി ഗ്രൂപ്പില്‍ ഒട്ടും വൈകാതെ ലെസ്ലി അറിയിച്ചു.

പ്രധാന വാർത്തകൾ
Top